വളരെ അപൂർവമായി മാത്രമേ സൂപ്പർ താരങ്ങളോ യുവ താരങ്ങളോ ഇല്ലാത്ത ചിത്രങ്ങൾക്ക് റിലീസിന് മുൻപേ തന്നെ സാറ്റലൈറ്റ് റൈറ്റ്സ് ലഭിക്കാറുള്ളു. മികച്ചതാവും എന്ന് അത്ര ഉറപ്പുള്ള ചിത്രങ്ങൾക്ക് ആണ് അങ്ങനെ ലഭിക്കാറ്. ഇപ്പോഴിതാ ആ അപൂർവത തേടിയെത്തിയിരിക്കുകയാണ് ഗിന്നസ് പക്രു നായകനായി എത്തുന്ന ഇളയ രാജ എന്ന ചിത്രത്തെ. ഇനിയും റിലീസ് ആയിട്ടില്ലാത്ത ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വാങ്ങിയിരിക്കുന്നത് പ്രമുഖ ചാനൽ ആയ മഴവിൽ മനോരമ ആണ്. മികച്ച ഒരു തുക തന്നെ നൽകിയാണ് ഈ ചെറിയ ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം മഴവിൽ മനോരമ ചാനൽ സ്വന്തമാക്കിയിരിക്കുന്നത് എന്നറിയുന്നു. മേൽവിലാസം , അപ്പോത്തിക്കിരി എന്നീ നിരൂപ പ്രശംസ നേടിയ ചിത്രങ്ങൾ ഒരുക്കിയ മാധവ് രാമദാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഇളയ രാജ.
പ്രശസ്ത ബാനർ ആയ ഇ ഫോർ എന്റർടൈൻമെന്റ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഈ ചിത്രം കണ്ട ഇ ഫോർ എന്റർടൈൻമെന്റ് ഉടമസ്ഥരിൽ ഒരാളായ സി വി സാരഥി ഗിന്നസ് പക്രുവിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു. അസാധ്യ പ്രകടനമാണ് ഗിന്നസ് പക്രു ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണൻ, ബിനീഷ് ബാബു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുദീപ് ടി ജോർജ് ആണ്. ഗിന്നസ് പക്രുവിനൊപ്പം ഗോകുൽ സുരേഷ് , ദീപക് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. രതീഷ് വേഗ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ നൽകിയത് പാപ്പിനു ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.