പ്രശസ്ത നടൻ ഗിന്നസ് പക്രു നായകനായി എത്തുന്ന ഇളയ രാജ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. റിലീസിന് മുൻപേ തന്നെ ഇളയ രാജ സ്‌പെഷ്യൽ ഡ്രസ് കോഡിലൂടെ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് ഈ ചിത്രം നേടിയെടുക്കുന്നത്. കറുത്ത ഷർട്ടും ചെസ്സ് ബോർഡിന്റെ ഡിസൈനിൽ ഉള്ള ലുങ്കിയുമാണ് ഇളയ രാജ ഡ്രസ് കോഡിന്റെ ആകർഷണം. ഈ ഡ്രസ് കോഡ് ഇപ്പോൾ കേരളത്തിൽ തരംഗമായി കഴിഞ്ഞു എന്ന് പറയാം. നാദാപുരം വളയം എന്ന സ്ഥലത്ത് വെച്ചു നടന്ന, ആഷിത് എന്ന യുവാവിന്റെ കല്യാണത്തിന് അദ്ദേഹത്തിന്റെ 70 സുഹൃത്തുക്കൾ ആണ് ഇളയ രാജ ഡ്രസ് കോഡിൽ എത്തിയത്. അതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.
വമ്പൻ താരങ്ങൾ ഇല്ലെങ്കിലും ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം പ്രമുഖ ചാനൽ ആയ മഴവിൽ മനോരമ റിലീസിന് മുൻപേ തന്നെ മികച്ച ഒരു തുക നൽകി സ്വന്തമാക്കി കഴിഞ്ഞു. മേൽവിലാസം , അപ്പോത്തിക്കിരി എന്നീ നിരൂപ പ്രശംസ നേടിയ ചിത്രങ്ങൾ ഒരുക്കിയ മാധവ് രാമദാസൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് ഇളയ രാജ. പ്രശസ്ത ബാനർ ആയ ഇ ഫോർ എന്റർടൈൻമെന്റ് കേരളത്തിൽ വിതരണം ചെയ്യുന്ന ഈ ചിത്രത്തിൽ അസാധ്യ പ്രകടനമാണ് ഗിന്നസ് പക്രു ഈ കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണൻ, ബിനീഷ് ബാബു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുദീപ് ടി ജോർജ് ആണ്. ഗോകുൽ സുരേഷ് , ദീപക് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.