ടോവിനോയെ നായകനാക്കി നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് ‘മറഡോണ’. ശരണ്യ ആർ. നായരാണ് നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. റൊമാൻസ്, ആക്ഷൻ എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകികൊണ്ടാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണം നേടി മറഡോണ തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കാരണം വിദേശ രാജ്യത്താണ് ടോവിനോ, മറഡോണയുടെ പ്രൊമോഷന് ഭാഗമാവാൻ സാധിക്കാതത്തിന്റെ വിഷമം പ്രകടിപ്പിച്ചുകൊണ്ട് താരം ഇന്നലെ ഫേസ്‍ബുക്ക് പേജിൽ ലൈവ് വരുകയുണ്ടായി.
മറഡോണ എന്ന ചിത്രം ഇഷ്ടമായെങ്കിൽ അതേക്കുറിച്ചു രണ്ട് വാക്ക് എന്തെങ്കിലും നിങ്ങളുടെ സോഷ്യൽ മീഡിയയിൽ എഴുതി ഇടുവാനും ടോവിനോ ലൈവിൽ പറയുകയുണ്ടായി. റിലീസിന് ശേഷം ചാനലിൽ പോയി ചിത്രത്തെ കുറിച്ചു സംസാരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നുവെന്നും എന്നാൽ ഫ്‌ളൈറ്റ് നഷ്ടമായതിന് തുടർന്ന് തന്റെ കണക്ക് കൂട്ടലുകൾ തെറ്റുവായിരുന്നുവെന്ന് താരം കൂട്ടിച്ചേർത്തു. മറഡോണയെ കുറിച്ചു ഒരുപാട് നല്ല റിപ്പോർട്ടുകൾ വരുന്നുണ്ടെന്നും സിനിമ നന്നായിരുന്നുവെന്നും ഡയറക്ടരുടെ മേക്കിങ്, തന്റെ പെർഫോമൻസ്, ഡയലോഗുകൾ, മറ്റ് അഭിനേതാക്കളുടെ പ്രകടനത്തെ പുകഴ്ത്തിയും ഒരുപാട് മെസ്സേജുകൾ തനിക്ക് ലഭിക്കുന്നുണ്ടെന്നും ടോവിനോ സൂചിപ്പിക്കുകയുണ്ടായി. സിനിമയ്ക്ക് അർഹിക്കുന്ന വിജയം ലഭിക്കണമെങ്കിൽ പ്രേക്ഷകരുടെ സഹായം വേണമെന്നും എല്ലാ സിനിമ പ്രേമികളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും താരം ആവശ്യപ്പെടുകയുണ്ടായി.
മായാനദിക്ക് ശേഷം മനസ്സിൽ തങ്ങി നിൽക്കുന്ന മറ്റൊരു ഹൃദയസ്പർശിയായ കഥാപാത്രം തന്നെയാണ് മറഡോണ. കൃഷ്ണ മൂർത്തിയാണ് മറഡോണയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ലിയോണ ലിഷോയ്, ശാലു റഹിം, ടിറ്റോ വിൽസൺ, കിച്ചു ടെല്ലുസ്, നിസ്റ്റർ അഹമ്മദ്, ജീൻസ് ഭാസ്‌കർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ദീപക് ഡി. മേനോനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സുഷിൻ ശ്യമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൈജു ശ്രീധരനാണ്. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ്‌കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.