[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

‘കൊച്ചി പഴയ കൊച്ചിയല്ല പക്ഷേ ബിലാൽ പഴയ ബിലാൽ തന്നെയാണ്’; ‘ബിഗ് ബി’ യിലെ മാസ്സ് ഡയലോഗ്‌ പറഞ്ഞ് കർവാൻ നായിക…

ദുൽഖർ ആദ്യമായി കേന്ദ്ര കഥാപാത്രമായിയെത്തുന്ന ഹിന്ദി ചിത്രമാണ് ‘കർവാൻ’. ആകാശ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇർഫാൻ ഖാൻ, മിഥില പൽക്കാർ, ദുൽഖർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കോമഡി, ഫാമിലി എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകികൊണ്ട് ഒരു റോഡ് മൂവിയാണ് സംവിധാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. കർവാന്റെ ജി.സി.സി റിലീസ് ഇന്നലെയായിരുന്നു, എങ്ങും മികച്ച പ്രതികരണം നേടിയ ചിത്രം കേരളത്തിൽ ഇന്നാണ് പ്രദർശനത്തിനെത്തുന്നത്. 85 ഓളം തീയറ്ററുകളിൽ കേരളത്തിൽ മാത്രമായി റിലീസിന് എത്തുന്നുണ്ട്. കർവാന്റെ പ്രൊമോഷന് ഭാഗമായി ഒരു ചാനലിൽ ഇരുവരും ഡയലോഗ് ബാറ്റിൽ പരസ്പരം കളിക്കുകയുണ്ടായി. സൂം ടിവിയുടെ പരിപാടിയിലാണ് ദുൽഖർ മിഥിലയെ മലയാളം പഠിപ്പിച്ചതും മിഥില ദുൽക്കറിനെ മാറാട്ടി പഠിപ്പിച്ചതും വന്നിരിക്കുന്നത്.

ദുൽഖറിന്റെ നീലാകാശം പച്ച കടൽ ചുവന്ന ഭൂമി എന്ന സിനിമയിലെ ഡയലോഗാണ് ദുൽഖർ ആദ്യം പറയുവാൻ ആവശ്യപ്പെട്ടത്. ‘എന്റെ വിധി എന്റെ തീരുമാനങ്ങളാണ്’, ഈ ഡയലോഗ്‌ വളരെ കഷ്ടപ്പെട്ടാണ് മിഥില പറഞ്ഞ് തീർത്തത്, എന്നാൽ മാറാട്ടിയിലെ ഡയലോഗുകൾ വളരെ അനായസത്തോട് കൂടിയാണ് ദുൽഖർ കൈകാര്യം ചെയ്തത്. രണ്ടാമതായി ബാംഗ്ലൂർ ഡേയ്സിലെ ഡയലോഗായ ‘നിന്റെ പിന്നാലെ നടക്കാനല്ല നിന്റെ ഒപ്പം നടക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്’ എന്ന ഡയലോഗായിരുന്നു പറയാൻ ആവശ്യപ്പെട്ടത്. ഏറ്റവും ഒടുവിൽ ദുൽഖർ ബിഗ് ബി യിലെ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ഡയലോഗുകളിൽ ഒന്നായ ‘കൊച്ചി പഴയ കൊച്ചി അല്ലെന്ന് അറിയാം പക്ഷേ ബിലാൽ പഴയ ബിലാൽ തന്നെയാണ്’ എന്ന ഡയലോഗാണ് മിഥിലയെ പഠിപ്പിച്ചത്. വളരെ രസകരമായി നടത്തിയ ഈ ഷോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

കർവാന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത് ആകര്ഷ് ഖുറാന തന്നെയാണ്. സോളോയുടെ സംവിധായകൻ ബിജോയ് നമ്പ്യാരാണ് ചിത്രത്തിന് വേണ്ടി കഥ ഒരുക്കിയിരിക്കുന്നത്. അവിനാഷ് അരുനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അജയ് ശർമ്മയാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രതീക് ഖുഹാദ്, അനുരാഗ് സൈക്കിയാ, ഇമാദ് ഷാ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇഷ്‌ക മൂവിസിന്റെയും ആർ.എസ്.വി.പി മൂവീസിന്റെയും ബാനറിൽ റോണി സ്ക്രിവാലയുണ് പ്രീതി രതി ഗുപ്‌തയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കർവാൻ നാളെ കേരളത്തിൽ പ്രദർശനത്തിനെത്തും.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.