കവി, ഗാനരചയിതാവ്, സംഗീതസംവിധായകൻ, ഗായകൻ തുടങ്ങി നിരവധി മേഖലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച കലാപ്രതിഭയാണ് കൈതപ്രം ദാമോദരൻ. പതിറ്റാണ്ടുകളായി മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി നിലനിൽക്കുന്ന കൈതപ്രം മലയാള സിനിമാ ലോകത്തിനും സാംസ്കാരിക മേഖലയ്ക്കും നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. അടുത്തിടെ അദ്ദേഹം ഗൃഹലക്ഷ്മി നൽകിയ അഭിമുഖം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. തന്റെ വ്യക്തി ജീവിതത്തെയും സിനിമ ജീവിതത്തെയുക്കുറിച്ച് വളരെ വ്യക്തമായ നിലപാട് തുറന്നുപറഞ്ഞ കൈതപ്രത്തിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിലും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. തന്റെ മകന്റെ സിനിമ ജീവിതത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശമാണ് അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന വിഷയം. അദ്ദേഹത്തിന്റെ രണ്ടു മക്കളിൽ ദീപാങ്കുരന്‍ കണ്ണാടിയാണ് അച്ഛനെപ്പോലെ സംഗീതത്തിന്റെ വഴി തെരഞ്ഞെടുത്തത്. എന്നാൽ അവസരങ്ങൾക്കായി വളരെ പ്രശസ്തരായ അച്ഛന്റെ മകൻ എന്ന മേൽവിലാസം ദീപാങ്കുരന്‍ എന്ന ദീപു ഇതുവരെയും ഉപയോഗിച്ചിട്ടില്ല എന്ന് കൈതപ്രം പറയുന്നു.
മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മോഹൻലാലിനോടോ മമ്മൂട്ടിയോടോ സംവിധായകൻ സത്യൻ അന്തിക്കാടിനോടോ താൻ ഒന്നു പറഞ്ഞാൽ ദീപുവിന് ഒരു അവസരം അവർ കൊടുക്കും, എന്നാൽ അതിൽ ഒരു കാര്യവുമില്ല എന്ന് കൈതപ്രം തുറന്നുപറയുകയാണ്. തന്റെ പേര് പറഞ്ഞ് മകൻ എവിടെയും അവസരങ്ങൾ ചോദിച്ചിട്ടില്ലെന്നും കൈതപ്രം പറയുന്നു. അതുകൊണ്ട് തന്നെയാണ് മകന്റെ പേരിനൊപ്പം കൈതപ്രം എന്ന് വയ്ക്കാത്തതെന്നും എന്നും അദ്ദേഹം പറയുന്നു. അവസരങ്ങൾ ഇത്തരത്തിൽ ചോദിച്ചു വാങ്ങുമ്പോൾ സാമ്പത്തികമായി ചിലപ്പോൾ രക്ഷപ്പെട്ടേക്കാം എന്നും അല്ലാതെ മാറ്റമൊന്നും ഉണ്ടാകില്ല എന്നും കൈതപ്രം പറഞ്ഞു. തന്റെ രണ്ടാമത്തെ മകനായ ദേവദർശൻ ദുബായിൽ ഡോക്ടർ ആണെന്നും രണ്ട് മക്കളും തങ്ങളുടെ കരിയറിൽ മികച്ച അടയാളങ്ങൾ രേഖപ്പെടുത്തണം എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും കൈതപ്രം അഭിമുഖത്തിൽ പറയുന്നു. തന്റെ മകളുടെ കരിയറിനെക്കുറിച്ചുള്ള കൈതപ്രത്തിന്റെ നിലപാടുകൾക്ക് മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിവിന്റെ അടിസ്ഥാനത്തിൽ മാത്രം അവസരങ്ങൾ ലഭിക്കുന്ന നേരായ മാർഗ്ഗം മക്കൾക്ക് പറഞ്ഞു കൊടുക്കുന്ന കൈതപ്രം അഭിനന്ദനം അർഹിക്കുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.