യുവതാരനിരയിൽ ഏറെ ശ്രദ്ധേയനായ അഭിനേതാവ് ഷൈൻ ടോം ചാക്കോ ബിഗ് ബി എന്ന ചിത്രത്തെക്കുറിച്ച് നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. അദ്ദേഹം പുതുതായി അഭിനയിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വത്തിന്റെ വിശേഷങ്ങൾ ഒരു ദേശീയ മാധ്യമത്തിന് പങ്കുവയ്ക്കവെയാണ് ബിഗ് ബിയെക്കുറിച്ചും അതിന്റെ രണ്ടാം ഭാഗത്തിനെക്കുറിച്ചും വാചാലനായത്. മലയാള സിനിമയിൽ ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവന്ന സിനിമയായിരുന്നു ബിഗ് ബി, ആ ടീമിനൊപ്പം പുതിയ ഒരു സിനിമയിൽ അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അതുവരെയുള്ള നടപ്പ് ശീലങ്ങൾ എല്ലാം മാറ്റി എഴുതിയ ഒരു ദൃശ്യവിരുന്ന് തന്നെയായിരുന്നു ബിഗ് ബി എന്നും കൂടാതെ ബിഗ് ബി വരുന്നതുവരെ ഇത്രയേറെ പുതുമുഖങ്ങൾ ഒന്നിച്ച് അഭിനയിച്ച ഒരു സിനിമ ഉണ്ടായിരുന്നില്ല എന്നും ഷൈൻ ടോം ചാക്കൊ അഭിപ്രായപ്പെടുന്നു.
എന്നാലും ബിഗ് ബി ഒരു പരാജയ ചിത്രമായിരുന്നു എന്ന് ചിലരൊക്കെ പറയുന്നത് താൻ കേട്ടിട്ടുണ്ടെന്നും ചിത്രം ഹിറ്റ് അല്ലായിരുന്നുവെങ്കിൽ അതിന്റെ രണ്ടാം ഭാഗത്തിനായി എന്തിനാണ് ഇത്രയും ആൾക്കാർ കാത്തിരിക്കുന്നതെന്നും ഷൈൻ ടോം ചാക്കോ ചോദിക്കുന്നു. നിലവിൽ മമ്മൂട്ടി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗ്ബിയുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ബിലാൽ. ബിലാലിന് മുമ്പ് മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഭീഷ്മപർവ്വം.
ദുൽഖർ സൽമാൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് അമൽ നീരദ് ഭീഷ്മ പർവ്വത്തിന്റെ കഥ പറയുന്നത്. കഥ കേട്ട ഉടനെ തന്നെ ചിത്രത്തിൽ അഭിനയിക്കാമെന്ന് അമൽ നീരദിന് താൻ ഉറപ്പു നൽകിയെന്നും ഷൈൻ ടോം ചാക്കോ പറയുന്നു. ഒരു അമൽ നീരദ് ചിത്രത്തിൽ അഭിനയിക്കണമെന്ന് ഒരുപാട് നാളായി താൻ ആഗ്രഹിച്ചിരുന്നുവെന്നും ഷൈൻ ടോം ചാക്കോ പറയുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.