[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കംപ്ലീറ്റ് ആക്ടർ ജഗതി ശ്രീകുമാർ; പറയുന്നത് മറ്റാരുമല്ല, മോഹൻലാൽ തന്നെ..!

ഇന്ത്യൻ സിനിമയിലെ കംപ്ലീറ്റ് ആക്ടർ എന്ന് ഇന്ത്യൻ സിനിമാ ലോകവും പ്രേക്ഷകരും വിളിക്കുന്ന പ്രതിഭയാണ് മലയാളത്തിന്റെ സൂപ്പർ താരവും മഹാനടനുമായ മോഹൻലാൽ. എന്നാൽ മോഹൻലാൽ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് മറ്റൊരാളെയാണ്. പ്രേക്ഷകരുമായി രണ്ടു ദിവസം മുൻപ് ട്വിറ്ററിൽ നടത്തിയ ലൈവ് ചാറ്റിലാണ് മോഹൻലാൽ മനസ്സ് തുറന്നതു. മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന നടൻ ജഗതി ശ്രീകുമാറിനെ കുറിച്ച് ചോദിച്ചപ്പോഴാണ് കംപ്ലീറ്റ് ആക്ടർ എന്ന് മോഹൻലാൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. ജഗതിക്കൊപ്പം ഹാസ്യ രംഗങ്ങളിൽ ഏറ്റവും കൂടുതൽ തിളങ്ങിയിട്ടുള്ള നടനാണ് മോഹൻലാൽ. ജഗതിയുമായി വളരെ വലിയ ആത്മ ബന്ധം സൂക്ഷിക്കുന്ന ആൾ കൂടിയാണ് മോഹൻലാൽ. ഒരുപക്ഷെ മലയാള സിനിമ കണ്ട ഏറ്റവും വലിയ സൂപ്പർ ഹിറ്റ് ഓൺസ്‌ക്രീൻ കൂട്ടുകെട്ടാണ് മോഹൻലാൽ- ജഗതി ടീം എന്നും പറയാം. തന്റെ കൂടെ അഭിനയിച്ചതിൽ ഏറ്റവും മികച്ച നടനാണ് മോഹൻലാൽ എന്നും, മോഹൻലാലിനെ പോലൊരു നടനെ ഇനി മലയാള സിനിമയ്ക്കു കിട്ടില്ല എന്നും ജഗതി ശ്രീകുമാർ പരസ്യമായി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

വാഹനാപകടത്തെ തുടർന്ന് അഭിനയ രംഗത്ത് നിന്ന് പിൻവാങ്ങിയ ജഗതി ശ്രീകുമാർ പൂർണ്ണ ആരോഗ്യവാനായി സിനിമയിലേക്ക് തിരിച്ചു വരുന്നതും കാത്തിരിക്കുകയാണ് ഇപ്പോൾ മലയാള സിനിമാ ലോകവും പ്രേക്ഷകരും. ആരാധകരുമായി നടത്തിയ ലൈവ് ചാറ്റിൽ മമ്മൂട്ടിയെ കുറിച്ചും ചോദ്യമെത്തി. മമ്മൂട്ടിയെ കുറിച്ച് ചോദിച്ചപ്പോൾ കിടു എന്നായിരുന്നു മോഹൻലാലിന്റെ ഉത്തരം. അതുപോലെ പൃഥ്വിരാജ് എന്ന സംവിധായകൻ ബ്രില്ല്യന്റ് ആണെന്നും മരക്കാർ എന്ന ചിത്രവും പ്രിയദർശന്റെ സംവിധാന മികവും അതിശയകരമാണ് എന്നും മോഹൻലാൽ പറഞ്ഞു. താൻ ഇനി ചെയ്യാൻ പോകുന്നത് തന്റെ ആദ്യ സംവിധാന സംരംഭമായ ബാറോസ് ആണെന്ന് വെളിപ്പെടുത്തിയ മോഹൻലാൽ, ദൃശ്യം 2 എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഈ ലൈവ് ട്വിറ്റെർ ചാറ്റ് നടത്തിയത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.