മലയാള സിനിമയിൽ വലിയ തർക്കങ്ങൾക്ക് വഴി വെച്ച ഷെയിൻ നിഗം വിഷയം അമ്മ സംഘടന ഇടപെട്ടു ഒരു പരിഹാരത്തിലേക്കു നീങ്ങി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അമ്മ പ്രെസിഡന്റ് മോഹൻലാലിന്റെ നിർദേശ പ്രകാരം അമ്മ ജനറൽ സെക്രട്ടറി ആയ ഇടവേള ബാബു, എക്സിക്യു്ട്ടീവ് മെമ്പർ ആയ നടൻ സിദ്ദിഖ് എന്നിവർ ചേർന്നു അനൗദ്യോഗികമായി ഷെയിൻ നിഗമുമായി സംസാരിക്കുകയും അതിന്റെ ബാക്കിയായി ഫെഫ്ക നേതൃത്വവുമായി ചില പ്രശ്നങ്ങൾ കൂടി ചർച്ച ചെയ്തു ഈ വിഷയത്തിന് പരിഹാരം ഉണ്ടാക്കുകയും ചെയ്യുമെന്ന് ഇടവേള ബാബു അറിയിച്ചു. ഷൈനിന്റെ ഇപ്പോഴുള്ള ലുക്കില്‍ തീര്‍ക്കാന്‍ കഴിയുന്ന സിനിമ ഏതാണെന്ന് നോക്കി, അത് ആദ്യം തീർക്കും എന്നും വെയില്‍, കുര്‍ബാനി, ഉല്ലാസം എന്നി സിനിമകളുടെ സംവിധായകരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
ഇതെല്ലാം ചെയ്തു തീർക്കാൻ ഷെയിൻ നിഗം സന്നദ്ധനുമാണ് എന്നും അദ്ദേഹം അറിയിച്ചു. ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ട് ഷെയ്ന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും ഇടവേള ബാബു വെളിപ്പെടുത്തി. ഷെയിൻ നിഗം പറയുന്നത് സത്യം ആണെന്നും ഉല്ലാസത്തിന്റെ കരാറുമായി ബന്ധപ്പെട്ട് വ്യാജരേഖകളാണ് സമര്‍പ്പിച്ചതെന്ന് ഷെയിൻ പറഞ്ഞതിന് അനുസരിച്ചു ആ ഉടമ്പടികൾ പരിശോധിച്ചപ്പോൾ എഗ്രിമെന്റില്‍ പടത്തിന്റെ പേരും ഇല്ല ഡേറ്റും ഇല്ല. ആ പറഞ്ഞ ഡേറ്റില്‍ അല്ലാ പടം നടന്നിരിക്കുന്നത് എന്നും ഇടവേള ബാബു പറയുന്നു. വിശ്വാസത്തിന്റെ പുറത്തു താരങ്ങള്‍ പലരും ഇങ്ങനെ എഗ്രിമെന്റുകള്‍ ഒപ്പിടാറുണ്ട് എന്നും ഇനി അത് പാടില്ല എന്ന് ഈ സംഭവം നമ്മുക്ക് കാണിച്ചു തരികയാണ് എന്നും അദ്ദേഹം വിശദീകരിച്ചു.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.