[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പണത്തിനു വേണ്ടി മറ്റൊരാളുടെ ജീവിതം വെച്ച് കളിക്കരുത് എന്ന് ജൂഹി; ഫേസ്ബുക് ലൈവ് വീഡിയോ ശ്രദ്ധ നേടുന്നു

മിനി സ്ക്രീനിലെ സൂപ്പർ ഹിറ്റായ കോമഡി സീരിയൽ ആണ് ഉപ്പും മുളകും. ഈ സീരിയലിലെ അഭിനേതാക്കൾ ഓരോരുത്തരും ഇപ്പോൾ മലയാളി പ്രേക്ഷകർക്കിടയിൽ പോപ്പുലർ ആണ്. ഇതിലെ നായക വേഷം ചെയ്യുന്ന ബിജു സോപാനം ആണെങ്കിൽ ഇപ്പോൾ മലയാള സിനിമയിലെ സ്ഥിര സാന്നിദ്ധ്യം ആയി കഴിഞ്ഞു. ഇപ്പോഴിതാ ഉപ്പും മുളകിലെ ലച്ചു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരി ആയ ജൂഹി റുസ്തഗിയുടെ ഫേസ്ബുക് ലൈവ് വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഈ സീരിയലിലെ ലച്ചു എന്ന കഥാപാത്രത്തിന്റെ കല്യാണ വിശേഷങ്ങളാണ് ഇപ്പോൾ പ്രേക്ഷകരെ രസിപ്പിച്ചികൊണ്ടിരിക്കുന്നതു. എന്നാൽ ഇതുമായി ബന്ധപ്പെട്ടു വന്ന വാർത്തകളിൽ നിന്ന് ലച്ചു എന്ന സീരിയൽ കഥാപാത്രത്തിന്റെ വിവാഹം അത് അവതരിപ്പിക്കുന്ന ജൂഹിയുടെ വിവാഹമായി കുറെയേറെ പേര് തെറ്റിദ്ധരിക്കുകയുണ്ടായി. ഇപ്പോഴിതാ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയിലൂടെ വന്നു ഇതിനു വിശദീകരണം നല്കിയിരിക്കുകയാണ് ജൂഹി എന്ന നടി.

ജൂഹിയുടെ വാക്കുകൾ ഇങ്ങനെ, നടക്കാന്‍ പോകുന്നത് ലച്ചുവിന്റെ വിവാഹം ആണ്, അല്ലാതെ എന്റെ വിവാഹം അല്ല. ദയവ് ചെയ്ത് തെറ്റിദ്ധരിക്കരുത്. എന്റെ വിവാഹം ആണെങ്കില്‍ ഞാന്‍ നിങ്ങളെ തീര്‍ച്ചയായും അറിയിക്കും. ലച്ചുവിന്റെ കല്യാണം ഒരു കഥ മാത്രമാണ്. അല്ലാതെ റിയല്‍ ലൈഫുമായി യാതൊരു ബന്ധവും ഇല്ല. അതോടൊപ്പം തന്നെ പൈസയ്ക്ക് വേണ്ടി ഒരാളുടെ ജീവിതം വച്ച് കളിക്കരുത് എന്നും അത് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നും ജൂഹി പറയുന്നു. തന്റെ കാര്യം മാത്രമല്ല എല്ലാവരുടെയും കാര്യത്തില്‍ തനിക്കിതാണ് പറയാനുള്ളത് എന്നും ഈ പ്രശ്‌നങ്ങള്‍ ഗൗനിക്കാതിരുന്നാൽ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ കൂടുതല്‍ തലയില്‍ കയറുകയേയുള്ളു എന്നും ജൂഹി വിശദീകരിക്കുന്നു. പ്രതികരിക്കാതിരിക്കും തോറും ഇവര്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് എന്നാണ് തന്റെ ഫേസ്ബുക് ലൈവ് വീഡിയോയിലൂടെ ജൂഹി ഏവരോടുമായി പറയുന്നത്.

ഫോട്ടോ കടപ്പാട്: Jikson Photography

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

20 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

20 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.