ഷാർജയിൽ വെച്ച് നടന്ന ഏഷ്യവിഷൻ അവാർഡിൽ പങ്കെടുക്കാൻ വൻ താരനിരയായിരുന്നു എത്തിയത്. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, അതിദി റാവു, കുനാൽ കപൂർ, സഞ്ജയ് ദത്ത് തുടങ്ങിയവർക്ക് പുറമെ മലയാളത്തിൽ നിന്ന് ദുൽഖർ സൽമാൻ, മഞ്ജു വാര്യർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. തമിഴകത്തുനിന്നും വിജയ് സേതുപതി ആയിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം. സേതുപതിക്ക് അവാർഡ് നൽകാനായി മഞ്ജു വാര്യരെയും വേദിയിൽ വിളിച്ചിരുന്നു. ‘വിജയ്, ഒരു കഥ സൊല്ലട്ടുമാ’…എന്ന മുഖവുരയോടെയാണ് മഞ്ജു സംസാരിച്ച് തുടങ്ങിയത്.
താൻ വിജയ്‌യുടെ കടുത്ത ആരാധികയാണെന്നും അദ്ദേഹത്തിൻറെ എല്ലാ ചിത്രങ്ങളും കാണാറുണ്ടെന്നും മഞ്ജു പറയുകയുണ്ടായി. വിജയ് സേതുപതിയോടൊപ്പം അഭിനയിക്കാനുളള ഭാഗ്യവും ഉടനെ ഉണ്ടാകട്ടെയെന്നും മഞ്ജു വാര്യർ ആഗ്രഹം പ്രകടിപ്പിച്ചു. മഞ്ജു വാരിയറുടെ കടുത്ത ആരാധകനാണ് താനെന്നും ആദ്യമായാണ് നേരിൽ കാണുന്നതെന്നും ഇതിന് മറുപടിയായി വിജയ് സേതുപതി വ്യക്തമാക്കി. ‘മഞ്ജുവിന്റെ സിനിമകൾ ഒരുപാട് കണ്ടിട്ടുണ്ട്. എന്നെങ്കിലും നേരിൽകാണണെന്നും വിചാരിച്ചിരുന്നു. അത്ര സുന്ദരിയാണ് ഇവർ. ഇപ്പോൾ നേരിൽ കാണാൻ കഴിഞ്ഞു.’–വിജയ് സേതുപതി പറഞ്ഞു. മോഹൻലാലിൻറെ തന്മാത്രയിൽ അഭിനയത്തെ പുകഴ്ത്താനും വിജയ് മറന്നില്ല. തന്മാത്രയിലെ അഭിനയംകണ്ട് തകർന്ന് പോയെന്നും ജീവിതത്തിലൊരിക്കലെങ്കിലും അതുപോലെയൊക്കെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും വിജയ് പറഞ്ഞു.
സൂപ്പർഡീലക്സ് എന്ന ചിത്രത്തിലാണ് വിജയ് സേതുപതി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ട്രാൻസ്ജെൻഡറുടെ വേഷത്തിലാകും വിജയ് എത്തുക. ഫഹദും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. കയ്യിൽ നെയിൽ പോളിഷ് അണിഞ്ഞ് സൂപ്പർഡീലക്സിലെ ഗെറ്റപ്പിലാണ് അദ്ദേഹം അവാർഡ് ചടങ്ങിലും പങ്കെടുക്കാനെത്തിയത്.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.