മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാൽ തന്നെ നായകനായി എത്തിയ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫർ ആയിരുന്നു പൃഥ്വിരാജ് എന്ന സംവിധായകന്റെ അരങ്ങേറ്റ ചിത്രം. നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലെത്തിയ ബ്രോ ഡാഡി വമ്പൻ വിജയമാണ് നേടിയത്. ഡിസ്‌നി ഹോട്ട് സ്റ്റാറിൽ ചിത്രം സൃഷ്‌ടിച്ച രണ്ട് റെക്കോർഡുകൾ അവർ തന്നെ ഒഫീഷ്യലായി പുറത്തു വിട്ടിരുന്നു. ഈ ചിത്രം വന്നപ്പോൾ മുതൽ, തമിഴ്- തെലുങ്ക് പ്രേക്ഷകർ ഈ ചിത്രം അവരുടെ ഭാഷയിൽ റീമേക് ചെയ്താൽ അതിൽ ആരൊക്കെ അഭിനയിച്ചാൽ നന്നായിരിക്കുമെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ തമിഴ് പ്രേക്ഷകർ ഏറ്റവും കൂടുതൽ പറഞ്ഞ ഒന്ന്, ബ്രോ ഡാഡി തമിഴിൽ എടുത്താൽ മോഹൻലാൽ- പൃഥ്വിരാജ് ടീമിന് പകരം അച്ഛനും മകനുമായി രജനികാന്ത്- ശിവകാർത്തികേയൻ ടീം വന്നാൽ നന്നായിരിക്കുമെന്നതായിരുന്നു.
ഇപ്പോഴിതാ അതിനെ കുറിച്ച് സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ തന്നെ മറുപടി പറയുകയാണ്. സിനിമ വികടൻ തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മനസ്സ് തുറന്നത്. ബ്രോ ഡാഡി തമിഴിൽ വന്നാൽ മോഹൻലാൽ ചെയ്ത നായക വേഷം രജനി സർ ചെയ്യുന്നത് കാണാൻ തനിക്കും ആഗ്രഹമുണ്ടെന്നും, കാരണം അദ്ദേഹത്തിന്റെ കോമഡി ടൈമിംഗ് അധികമാരും ഉപയോഗിച്ച് കണ്ടിട്ടില്ലെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. കമൽ ഹാസൻ സാറിന്റെ കോമഡി ടൈമിംഗ് നമ്മൾ ഒരുപാട് കണ്ടിട്ടുണ്ടെന്നും, അത്പോലെ രജനികാന്ത് സാറിന്റെ കോമഡി ടൈമിംഗ് ആരെങ്കിലും ഉപയോഗിച്ചാൽ അത് ഗംഭീരമാകുമെന്നും, പുതിയൊരു രജനികാന്തിനെ തന്നെ കാണാൻ സാധിക്കുമെന്നും പൃഥ്വിരാജ് വിശദീകരിച്ചു. ഏറ്റവും കൂടുതൽ സബ്സ്ക്രിപ്ഷൻ റിലീസിന്റെ ആദ്യ ദിനം തന്നെ ഹോട്ട് സ്റ്റാറിന് നേടിക്കൊടുത്ത ചിത്രമെന്ന റെക്കോർഡും, ഏറ്റവും കൂടുതൽ ആളുകൾ ആദ്യ ദിനം ഹോട്ട് സ്റ്റാറിൽ കണ്ട രണ്ടാമത്തെ ഇന്ത്യൻ ചിത്രം എന്ന ബഹുമതിയുമാണ് ബ്രോ ഡാഡി നേടിയെടുത്തത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.