ജോജു ജോർജ് നായകനായി എത്തിയ ജോസഫ് എന്ന ചിത്രം മികച്ച വിജയം നേടി മുന്നോട്ട് പോവുകയാണ് ഇപ്പോൾ. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ഷാഹി കബീർ ആണ്. തന്റെ കരിയർ ബെസ്റ്റ് പ്രകടനം ആണ് ഈ ചിത്രത്തിന് വേണ്ടി ജോജു ജോർജ് കാഴ്ച വെച്ചിരിക്കുന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിനന്ദിക്കുകയാണ് ജോജുവിനെ ഇപ്പോൾ. ജോസഫ് എന്ന കഥാപാത്രം അത്ര ഗംഭീരമായാണ് ജോജു നമ്മുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. മാത്രമല്ല ഈ ചിത്രത്തിന്റെ നിർമ്മാതാവും ജോജു തന്നെയാണ്. എന്നാൽ താൻ ഈ ചിത്രത്തിന്റെ നിർമ്മാതാവ് മാത്രം ആയിരുന്നെങ്കിൽ, താരമൂല്യമുള്ള മറ്റൊരു നായകനെ ഈ കഥാപാത്രം അവതരിപ്പിക്കാൻ തിരഞ്ഞെടുക്കുമായിരുന്നു എങ്കിൽ അത് മമ്മൂട്ടിയെ ആയിരിക്കും എന്നാണ് ജോജു പറയുന്നത്.
അടുത്തിടെ നടന്ന ഒരു റേഡിയോ ഇന്റർവ്യൂവിൽ ആണ് ജോജു ഇങ്ങനെ പറയുന്നത്. ഈ കഥാപാത്രം ഒരുപക്ഷെ തന്നെക്കാൾ ഗംഭീരമായി മമ്മുക്ക ചെയ്തേനെ എന്നും ജോജു പറയുന്നു. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ആണ് ജോജു ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വൈകാതെ തന്നെ ജോസഫ് ഗൾഫിലും റിലീസ് ചെയ്യാൻ പോവുകയാണ്. രഞ്ജിൻ രാജ് സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസും ദൃശ്യങ്ങൾ ഒരുക്കിയത് മനേഷ് മാധവനും ആണ്. ജോസഫ് എന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന ഒരു അന്വേഷണം ആണ് ഈ ത്രില്ലെർ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, സുധി കോപ്പ, ഇർഷാദ്, മാളവിക, ആത്മീയ തുടങ്ങിയവരും ഈ ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ReplyForward |
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.