I won't direct again if Lucifer fail to deliver, says Prithviraj
ഈ വർഷം മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു . അത് താര ചക്രവർത്തി മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രമാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞയാഴ്ച പൂർത്തിയായി. ഈ വരുന്ന മാർച്ച് മാസം ഇരുപത്തിയെട്ടിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ലൂസിഫറിനെ കുറിച്ച് വമ്പൻ പ്രതീക്ഷകൾ ആണ് പ്രേക്ഷകർ വെച്ച് പുലർത്തുന്നത്. മലയാളത്തിലെ ഏറ്റവും വലിയ താരമായ മോഹൻലാലിനെ വെച്ച് ഒരു യുവ സൂപ്പർ താരം തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യുമ്പോൾ അതിന്റെ സമ്മർദം മുഴുവൻ സംവിധായകൻ എന്ന നിലയിൽ പൃഥിക്ക് അല്ലേ എന്ന ചോദ്യം വന്നപ്പോൾ പൃഥ്വിരാജ് പ്രതികരിച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
താൻ ഒരു പുതുമുഖ സംവിധായകൻ ആണെന്നും അതുകൊണ്ടു തന്നെ ഈ ചിത്രം നന്നായാൽ സന്തോഷം എന്നും പൃഥ്വിരാജ് പറയുന്നു. പക്ഷെ ലൂസിഫർ മോശം ആവുകയാണെങ്കിൽ താൻ പിന്നെ സംവിധാനം ചെയ്യില്ല എന്നും തന്റെ പ്രധാന ജോലി അഭിനയം ആയതു കൊണ്ട് തന്നെ അതിലേക്കു ഫോക്കസ് ചെയ്യുമെന്നും പൃഥ്‌വി പറയുന്നു. സമ്മർദം തന്നെ ബാധിക്കുന്നില്ല എന്നാണ് പൃഥ്‌വി തന്റെ ആ പരാമർശത്തിലൂടെ പറയാതെ പറഞ്ഞത്. മുരളി ഗോപി തിരക്കഥ രചിച്ച ലുസിഫെറിൽ മോഹൻലാലിനൊപ്പം ഒരു വലിയ താര നിര തന്നെ അണിനിരന്നിട്ടുണ്ട്. വിവേക് ഒബ്‌റോയ്, ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, മഞ്ജു വാര്യർ, സായി കുമാർ, കലാഭവൻ ഷാജോൺ, സച്ചിൻ ഖാഡെക്കാർ, ജോൺ വിജയ്, നന്ദു, നൈല ഉഷ, സാനിയ തുടങ്ങി ഒട്ടേറെ നടീനടമാർ ഈ ചിത്രത്തിന്റെ ഭാഗമാണ്. 
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.