മലയാളത്തിന്റെ പ്രിയ നടിയായ ഐശ്വര്യ ലക്ഷ്മി ഇപ്പോൾ തമിഴിലും തെലുങ്കിലും അഭിനയിക്കുന്ന നായിക കൂടിയാണ്. തമിഴിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം പൊന്നിയിൻ സെൽവനിലെ ഈ നടിയുടെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിൽ ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്നത് കുമാരി എന്ന ചിത്രമാണ്. അത് കൂടാതെ മമ്മൂട്ടി നായകനായ ക്രിസ്റ്റഫർ, ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്ത എന്നീ ചിത്രങ്ങളും ഐശ്വര്യ ലക്ഷ്മി ഭാഗമായി എത്തുന്നുണ്ട്. ഒറ്റിറ്റിയിൽ വന്ന അമ്മു എന്ന ചിത്രമാണ് ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ റിലീസ്. ഇപ്പോഴിതാ മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ പ്രതിഫലത്തെ കുറിച്ചും സംസാരിക്കുകയാണ് ഈ നടി. ഒരു കൊല്ലം മുമ്പ് താൻ ചെയ്ത കാണേക്കാണേ എന്ന ചിത്രത്തിന് മേടിച്ച അതേ പ്രതിഫലം തന്നെയാണ് ഇപ്പോൾ വരാൻ പോകുന്ന കുമാരിക്കും മേടിച്ചിരിക്കുന്നതെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു.
പ്രതിഫലത്തിലുള്ള വ്യത്യാസം പല മേഖലകളിലും ഉണ്ടെന്നും സിനിമയിൽ ഉള്ള വ്യത്യാസമാണ് കൂടുതൽ ചർച്ചയാവുന്നത് എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. താൻ പ്രതിഫലം കുറച്ചു ജോലി ചെയ്യാറില്ല എങ്കിലും, തന്റെ പ്രതിഫലം നിർമ്മാതാവിന് ഒരു ഭാരം ആവാതിരിക്കണം എന്ന കാര്യമാണ് ശ്രദ്ധിക്കാറുള്ളതെന്നും ഈ നടി പറയുന്നു. നമ്മുക്ക് സിനിമയിൽ നിന്നും ലഭിക്കുന്നതിന്റെ നാല് മടങ്ങെങ്കിലും നിർമ്മാതാവിന് തിരിച്ചു കിട്ടണമെന്നും അതാണ് താൻ ഫോളോ ചെയ്യുന്നതെന്നും ഐശ്വര്യ പറയുന്നു. അല്ലാതെ വെറുതെ ചർച്ച ചെയ്ത് കൊണ്ടിരുന്നിട്ട് ഇവിടെ പ്രതിഫലമൊന്നും മാറാൻ പോകുന്നില്ലെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. തന്റെ സിനിമ എന്നാണോ 50 കോടി ഗ്രോസ് നേടുന്നത്, അന്ന് താൻ പ്രതിഫലം ഉയർത്തുമെന്നും, അത് വരെ പ്രതിഫലം ഉയർത്തി ചോദിക്കാൻ താൻ യോഗ്യയല്ല എന്നാണ് കരുതുന്നതെന്നും ഐശ്വര്യ ലക്ഷ്മി വിശദീകരിച്ചു.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.