തമിഴ് താരം ശരത് കുമാറിന്റെ മകൾ വരലക്ഷ്മി ശരത് കുമാർ മലയാള സിനിമയിൽ എത്തിയത് മമ്മൂട്ടി നായകനായ കസബയിലൂടെയായിരുന്നു. വീണ്ടും വരലക്ഷ്മി ഒരു മമ്മൂട്ടി ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്.
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർ പീസിലൂടെയാണ് ഇത്തവണ വരലക്ഷ്മി ശരത്കുമാർ എത്തുന്നത്. ഭവാനി ദുർഗ എന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് വരലക്ഷ്മി ഈ സിനിമയിൽ.
മാസ്റ്റർ പീസിന്റെ ചിത്രീകരണം പൂർത്തിയായെന്നും മമ്മൂക്ക സാറിന് ഒരുപാട് നന്ദിയുണ്ടെന്നും തന്റെ ഫേസ്ബുക്ക് പേജിലൂടെ വരലക്ഷ്മി പറയുന്നു.
ഡിസംബർ 21ന് ചിത്രം വമ്പൻ റിലീസായി തിയേറ്ററുകളിൽ എത്തും എന്നും ചിത്രത്തിന്റെ റിലീസിന് കാത്തിരിക്കാൻ വയ്യ എന്നും വരലക്ഷ്മി ശരത് കുമാർ കൂട്ടിച്ചേർത്തു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.