ഇന്ന് മലയാള സിനിമയിലെ പ്രശസ്ത നായികാതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ. പ്രശസ്ത നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒട്ടേറെ ആരാധകരെ നേടിയ താരമാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ അഹാന കൃഷ്ണ ഒരു സോഷ്യൽ മീഡിയ ഇൻഫ്ളുവന്‍സർ കൂടിയാണെന്നും വേണമെങ്കിൽ പറയാം. രണ്ട് മില്യണിലധികം ഫോഴോവേഴ്സ് ഉള്ള താരമാണിന്നു അഹാന കൃഷ്ണ. അത്കൊണ്ട് തന്നെ അത്തരത്തിലുള്ള ഉത്തരവാദിത്തവും പോസ്റ്റ് ചെയ്യുന്ന കണ്ടന്റില്‍ കാണിക്കാറുണ്ടെന്ന് വെളിപ്പെടുത്തുകയാണ് അഹാന കൃഷ്ണ. ഫില്‍മി ഹുഡ്സിന് നല്കിയ അഭിമുഖത്തിലാണ് അഹാന ഈ കാര്യങ്ങൾ തുറന്നു പറയുന്നത്. ആദ്യമൊന്നും ഇക്കാര്യങ്ങള്‍ താൻ ശ്രദ്ധിച്ചിട്ടില്ലെങ്കിലും, പിന്നീട് പല സ്ഥലങ്ങളില്‍ വെച്ചും ആളുകള്‍ തന്റെ വീഡിയോയെ പറ്റി പറയുന്നത് കേട്ടതോടെ താൻ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കാൻ തുടങ്ങിയെന്നും അഹാന പറയുന്നു.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് 5000 ഫോളോവേഴ്സ് ഉണ്ടായിരുന്നപ്പോള്‍ എങ്ങനെയാണോ താൻ പെരുമാറിയിരുന്നത്, അങ്ങനെ തന്നെയാണ് ഇപ്പോഴും പെരുമാറുന്നതെന്നും, ഫോളോവെഴ്സിന്റെ നമ്പര്‍ കൂടുന്നത് ശ്രദ്ധിക്കാറില്ലായെന്നും അഹാന വെളിപ്പെടുത്തി. ചില സാഹചര്യങ്ങളിലൂടെ നമ്മൾ കടന്നു പോകുമ്പോള്‍ ഒരു വലിയ വിഭാഗം ആളുകള്‍ നമ്മൾ പറയുന്നത് കേള്‍ക്കുന്നുണ്ടെന്ന് മനസിലാവുമെന്നും, ആ തിരിച്ചറിയലുകളാണ് നമ്മുടെ ഉത്തരവാദിത്വം കൂട്ടുന്നതെന്നും നടി വിശദീകരിക്കുന്നു. താൻ ഇടുന്ന വീഡിയോയുടെയെല്ലാം പരിപൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നു പറഞ്ഞ അഹാന, വെറുതെ താൻ വീഡിയോ ഇടാറില്ലായെന്നും പറഞ്ഞു. എത്ര രൂപ തരാമെന്ന് പറഞ്ഞാലും, ഇനി 50 കോടി രൂപ തന്നാലും തന്റെ തന്റെ വിശ്വാസ്യത വില്‍ക്കില്ല എന്ന് വ്യക്തമാക്കിയ അഹാന, തനിക്കു വ്യക്തിപരമായി അംഗീകരിക്കാന്‍ പറ്റുന്നതാണോ എന്ന് നോക്കി മാത്രമേ താൻ മറ്റുള്ളവർക്ക് മുന്നിലേക്ക് അതവതരിപ്പിക്കു എന്നും കൂട്ടിച്ചേർത്തു.
ഫോട്ടോ കടപ്പാട്: അഹാന കൃഷ്ണ(ഇൻസ്റ്റാഗ്രാം)
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.