ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ജാക്ക് ഡാനിയൽ എന്ന പുതിയ ചിത്രം റിലീസിന് എത്തുകയാണ്. എസ് എൽ പുരം ജയസൂര്യ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ തമിഴിന്റെ ആക്ഷൻ കിംഗ് അർജുനും അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അഭിമുഖങ്ങളിൽ ഒന്നിൽ ദിലീപ് മോഹൻലാൽ എന്ന നടനുമായുള്ള തന്റെ ബന്ധം വെളിപ്പെടുത്തുന്നു. ലാലേട്ടനെ തനിക്കു ഒരിക്കലും മറക്കാൻ പറ്റില്ല എന്നും ലാലേട്ടനെ മറക്കണം എങ്കിൽ താൻ തന്റെ സിനിമയെ തന്നെ മറന്നു പോകണം എന്നുമാണ് ദിലീപ് പറയുന്നത്. അതിനു കാരണവും ദിലീപ് പറയുന്നുണ്ട്.
താൻ ആദ്യമായി കമൽ സാറിന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടർ ആയി ചേരുന്നത് ലാലേട്ടൻ നായകനായ വിഷ്ണു ലോകം എന്ന സിനിമയിലൂടെ ആണെന്നും, അന്ന് ആ സെറ്റിൽ വെച്ച് ലാലേട്ടന്റെ മുന്നിലാണ് താൻ ആദ്യമായി ക്ലാപ് അടിച്ചു തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നതെന്നും ദിലീപ് പറഞ്ഞു. താൻ ലാലേട്ടനെ അനുകരിച്ചിരുന്നത് കൊണ്ട് സെറ്റിലൊക്കെ തമാശയും കാര്യങ്ങളുമൊക്കെ ആയാണ് മുന്നോട്ടു പോയിരുന്നതെന്നും, വളരെ സ്നേഹത്തോടെയാണ് ലാലേട്ടൻ തന്നോട് പെരുമാറിയിട്ടുള്ളത് എന്നും ദിലീപ് പറയുന്നു. ഉള്ളടക്കം എന്ന കമൽ സിനിമയുടെ സെറ്റിൽ വെച്ചാണ് താനും ലാലേട്ടനും കൂടുതൽ അടുക്കുന്നത് ദിലീപ് പറയുന്നു
അതിനു ശേഷം ദിലീപ് നടനായി വരികയും വർണ പകിട്ട്, ട്വന്റി ട്വറ്റി, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ചൈന ടൌൺ എന്നീ ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം അഭിനയിക്കുകയും ചെയ്തു. ഇതിൽ ട്വന്റി ട്വന്റി ദിലീപ് നിർമ്മിച്ചത് ആണെങ്കിൽ ചൈന ടൌൺ മോഹൻലാൽ നിർമ്മിച്ച ചിത്രമാണ്. മേൽ പറഞ്ഞ ചിത്രങ്ങളിൽ രണ്ടു ചിത്രങ്ങളിൽ ദിലീപ് മോഹൻലാലിന്റെ അനുജൻ ആയാണ് അഭിനയിച്ചത്. ഇവർ ഒന്നിച്ചു അഭിനയിച്ച എല്ലാ ചിത്രങ്ങളും വലിയ ബോക്സ് ഓഫിസ് വിജയവും നേടിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇനിയും ഈ കൂട്ടുകെട്ടിൽ ഒരു ചിത്രം വരാനുള്ള കാത്തിരിപ്പിൽ ആണ് രണ്ടു പേരുടെയും ആരാധകർ
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.