ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ചെമ്പൻ വിനോദ്. ഹാസ്യ വേഷങ്ങളും വില്ലൻ വേഷങ്ങളും നായക വേഷങ്ങളും തുടങ്ങി എല്ലാത്തരം റോളുകളും ചെയ്ത് കയ്യടി വാങ്ങിയിട്ടുള്ള ചെമ്പൻ വിനോദ് ഒരു നിർമ്മാതാവും അതുപോലെ തിരക്കഥാ രചയിതാവും കൂടിയാണ്. ഇപ്പോൾ ഒരുപിടി മികച്ച ചിത്രങ്ങളുമായി എത്താൻ ഒരുങ്ങുകയാണ് ഈ നടൻ. ഏതായാലും കഴിഞ്ഞ ദിവസം നടന്ന പൂച്ചക്കൊരു മൂക്കുത്തി റീയൂണിയൻ എന്ന ക്ലബ് ഹൗസ് സംവാദത്തിൽ ചെമ്പൻ വിനോദ് പറഞ്ഞ കാര്യങ്ങൾ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. മോഹൻലാൽ, പ്രിയദർശൻ എന്നിവരുടെ കടുത്ത ആരാധകൻ ആയ താൻ, ഇവരുടെ റെക്കോർഡ് ഹിറ്റ് ആയ കിലുക്കം എന്ന ചിത്രം എറണാകുളം കവിത തീയേറ്ററിൽ കണ്ടത് 12 തവണ ആണെന്ന് ചെമ്പൻ വിനോദ് പറയുന്നു.
അതുപോലെ ചെമ്പൻ ആദ്യമായി മോഹൻലാൽ- പ്രിയദർശൻ ടീമിനൊപ്പം ജോലി ചെയ്ത ചിത്രമാണ് ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഒപ്പം. അതിൽ താൻ ജോയിൻ ചെയ്ത ദിവസം തന്നെ ഷൂട്ട് ചെയ്തത് ആ ചിത്രത്തിലെ സൂപ്പർഹിറ്റ് കോമഡി രംഗം ആയിരുന്നു എന്നും ചെമ്പൻ ഓർക്കുന്നു. മാമുക്കോയയും ചെമ്പൻ വിനോദും തകർത്തഭിനയിച്ച ആ രംഗം തീയേറ്ററുകളിൽ വലിയ പൊട്ടിച്ചിരി ആണ് ഉണ്ടാക്കിയത്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലേക്കും പ്രിയദർശൻ ചെമ്പൻ വിനോദിനെ ക്ഷണിച്ചിരുന്നു. എന്നാൽ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ തിരക്കുകളിൽ ആയത് കൊണ്ട് ചെമ്പന് ആ ചിത്രം ചെയ്യാൻ സാധിച്ചില്ല. മങ്ങാട്ടച്ഛൻ എന്ന റോൾ ആയിരുന്നു ചെമ്പന് വേണ്ടി പ്രിയൻ കരുതി വെച്ചത്. പിന്നീട് ആ വേഷം ചെയ്തത് ഹരീഷ് പേരാടി ആണ്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.