യുവ താരം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ പുതിയ ചിത്രമാണ് ഹൃദയം. വരുന്ന വെള്ളിയാഴ്ച റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഇപ്പോൾ ട്രെൻഡ് സെറ്ററുകൾ ആയി കഴിഞ്ഞു. പതിനഞ്ചു പാട്ടുകൾ ഉള്ള ഈ ചിത്രം ഇന്ന് മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രവുമാണ്. പ്രണവ് മോഹൻലാലിനൊപ്പം കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം ആണ്. പ്രണവ് എന്ന നടനെ കുറിച്ചും വ്യക്തിയെ കുറിച്ചും പറയുമ്പോൾ വിനീത് ശ്രീനിവാസന് നൂറു നാവാണ്. തന്റെ മാത്രമല്ല, തന്റെ കുടുംബത്തിലെ പോലും എല്ലാവരുടേയും പ്രീയപ്പെട്ട ആളായി പ്രണവ് മാറിക്കഴിഞ്ഞു എന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്. തന്റെ മക്കളുടെ ഏറ്റവും പ്രീയപ്പെട്ട കൂട്ടുകാരനാണ് ഇപ്പോൾ അപ്പു എന്ന പ്രണവ് എന്നും വിനീത് പറയുന്നു.
പ്രണവ് എന്ന നടൻ വളരെ സ്വാഭാവികമായാണ് അഭിനയിക്കുന്നത് എന്നും മോഹൻലാൽ എന്ന അച്ഛന്റെ ഒട്ടേറെ നല്ല ഫീച്ചറുകൾ മുഖത്തും ഭാവങ്ങളിലും കിട്ടിയിട്ടുള്ള ആളാണ് പ്രണവ് എന്നും വിനീത് വെളിപ്പെടുത്തി. എന്നാൽ അച്ഛനെ അനുകരിക്കാൻ ശ്രമിക്കാതെ സ്വന്തമായി ഒരു ശരീര ഭാഷയും സംഭാഷണ രീതിയും സ്വന്തമായുള്ള പ്രണവ് ഒരു അഭിനേതാവ് എന്ന നിലയിൽ തനിക്ക് നൂറു ശതമാനം സംതൃപ്തിയാണ് നൽകിയത് എന്നും വിനീത് ശ്രീനിവാസൻ പറയുന്നു. പ്രണവിനൊപ്പം ഇനിയും സിനിമ ചെയ്യണം എന്നാണ് ആഗ്രഹമെന്നും അത്രമാത്രം ആ നടനോടും വ്യക്തിയോടും തനിക്കു സ്നേഹവും സൗഹൃദവും ഇപ്പോഴുണ്ടെന്നും വിനീത് വെളിപ്പെടുത്തി. അത്കൊണ്ട് തന്നെ പ്രണവിന് യോജിക്കുന്ന ഒരു കഥ വന്നാൽ എന്തായാലും പ്രണവിനൊപ്പം ഇനിയും സിനിമകൾ ചെയ്യണം എന്നും വിനീത് ശ്രീനിവാസൻ പറയുന്നു. ഹൃദയം ഷൂട്ട് തീർന്നപ്പോൾ ഒരുമിച്ചുള്ള ആ യാത്ര അവിടെ തീർന്നതിൽ വളരെ സങ്കടമായിരുന്നു എന്നും വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തി.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.