ഒരുകാലത്തു മലയാളത്തിൽ ഏറെ തിളങ്ങി നിന്ന നായികയാണ് ഇന്ദ്രജ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ സൂപ്പർ താരങ്ങളുടെയെല്ലാം കൂടെ അഭിനയിച്ച ഈ നടി, തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപോലെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ്. മലയാളത്തിന് പുറമെ തെലുങ്കു, തമിഴ്, കന്നഡ ചിത്രങ്ങളിലും തിളങ്ങിയ ഇന്ദ്രജ പിന്നീട് ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെട്ടു കയ്യടി നേടി. മികച്ച ഒരു ക്ലാസിക്കൽ നർത്തകി കൂടിയായ ഇന്ദ്രജയുടെ ഭർത്താവു സീരിയൽ രംഗത്താണ് ജോലി ചെയ്യുന്നത്. ഇപ്പോഴിതാ, കലാരംഗത്തേക്കു തിരിച്ചു വരികയാണ് എങ്കിൽ എങ്ങനെ വരണം എന്നാണ് ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കുകയാണ് ഇന്ദ്രജ. കൈരളി ടിവിയിലെ ജെ ബി ജങ്ക്ഷൻ പരിപാടിയിൽ വെച്ച് ജോൺ ബ്രിട്ടാസ് ആണ് ഇന്ദ്രജയോട് ആ ചോദ്യം ചോദിച്ചത്. അതിനു ബ്രിട്ടാസ് നൽകിയ ഓപ്‌ഷനുകൾ, മോഹൻലാലിനൊപ്പം നായിക വേഷം ചെയ്തു കൊണ്ട്, ഗുരുവിനൊപ്പം ഒരു മാസത്തെ ഡാൻസ് ഷോ, മമ്മൂട്ടിക്കൊപ്പം പോലീസ് വേഷം, അല്ലെങ്കിൽ ഭർത്താവിനൊപ്പം ഒരു സീരിയൽ.
ഇതിൽ നിന്ന് ഇന്ദ്രജ തിരഞ്ഞെടുത്തത് മോഹൻലാലിൻറെ നായികാ വേഷം ചെയ്തു വരാനാണ് ആഗ്രഹിക്കുന്നത് എന്നാണ്. അതിൽ യാതൊരു സംശയവും തനിക്കില്ല എന്നും ഇന്ദ്രജ പറയുന്നു. സൂപ്പർ ഹിറ്റ് സിബി മലയിൽ ചിത്രമായ ഉസ്താദിലാണ് ഇന്ദ്രജ ആദ്യമായി മോഹൻലാലിന്റെ നായികാ വേഷം ചെയ്യുന്നത്. അതിനു ശേഷം ശ്രദ്ധ എന്ന ഐ വി ശശി ചിത്രത്തിലും ഇന്ദ്രജ മോഹൻലാലിന് ഒപ്പം അഭനയിച്ചു. മമ്മൂട്ടിക്കൊപ്പം ഗോഡ് മാൻ, ക്രോണിക് ബാച്ചിലർ എന്നീ ചിത്രങ്ങളിലും സുരേഷ് ഗോപിക്ക് ഒപ്പം എഫ് ഐ, അഗ്നി നക്ഷത്രം, ആർ എന്നീ ചിത്രങ്ങളിലും അഭിനയിച്ച ഇന്ദ്രജ വേഷമിട്ട മറ്റു മലയാള ചിത്രങ്ങൾ ഇൻഡിപെൻഡൻസ്, ഉന്നതങ്ങളിൽ, കൃഷ്ണാ ഗോപാലകൃഷ്ണ, ചേരി, അച്ഛന്റെ കൊച്ചുമോൾ, റിലാക്സ്, വാർ ആൻഡ് ലവ്, താളമേളം, മയിലാട്ടം, ലോകനാഥൻ ഐ എ എസ്, ബെൻ ജോൺസൻ, ഹൈവെ പോലീസ്, നരകാസുരൻ, ഇന്ദ്രജിത് എന്നിവയാണ്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.