ഇപ്പോൾ കേരളമാകെ ന്നാ താൻ കേസ് കൊട് എന്ന ചിത്രമാണ് ചർച്ചാ വിഷയമായിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഈ ചിത്രം ഇന്നാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്കു ശേഷം രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കൊഴുമ്മൽ രാജീവൻ എന്നറിയപ്പെടുന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം തന്നെ ഗംഭീര കയ്യടിയാണ് കുഞ്ചാക്കോ ബോബന്റെ പ്രകടനത്തിനും ലഭിക്കുന്നത്. വേറിട്ട ഒരു ഗെറ്റപ്പിൽ, ഇതുവരെ നമ്മൾ കാണാത്ത ഒരു കുഞ്ചാക്കോ ബോബനെയാണ് സംവിധായകൻ ഇതിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രം കണ്ട് തന്റെ അഭിപ്രായം പങ്കു വെച്ച് കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് കുഞ്ചാക്കോ ബോബന്റെ ഭാര്യയായ പ്രിയ. തനിക്കു പടം ഒരുപാടിഷ്ടമായി എന്നാണ് പ്രിയ പറയുന്നത്.
ചിത്രം കണ്ടിറങ്ങിയ പ്രിയ മാധ്യമങ്ങളുമായി സന്തോഷം പങ്കിട്ടു. ഏറെ നാളായി താൻ ചക്കോച്ചനെ ഇങ്ങനെ വ്യത്യസ്തമായ ഒരു വേഷത്തിൽ കാണാൻ ആഗ്രഹിക്കുന്നുവെന്നും, ഈ ചാക്കോച്ചനെ കാണാനാണ് തനിക്കാഗ്രഹമെന്നും പ്രിയ പറയുന്നു. റൊമാന്റിക് ഹീറോ വേഷങ്ങൾ വിട്ട് വ്യത്യസ്തമായ വേഷങ്ങളാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ ചെയ്യുന്നത്. മകൻ ഇസക്കൊപ്പമാണ് പ്രിയ ചിത്രം കാണാനെത്തിയത്. ഗായത്രി ശങ്കർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഒട്ടേറെ പുതുമുഖങ്ങളും ബേസിൽ ജോസഫ്, ഉണ്ണിമായ, രാജേഷ് മാധവൻ എന്നിവരുമാണ് മറ്റു ശ്രദ്ധേയ വേഷങ്ങൾ ചെയ്യുന്നത്. എസ്.ടി.കെ ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള, ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ രസകരമായ ഒരു ഡാൻസ് നമ്പർ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
This website uses cookies.