ഇന്ന് മലയാള സിനിമയിൽ സ്വന്തമായ ഒരിടമുള്ള, മലയാളത്തിലെ സൂപ്പർ താരങ്ങളിലൊരാളായി വളർന്ന നടനാണ് പൃഥ്വിരാജ് സുകുമാരൻ. ഒരു നടനെന്ന നിലയിൽ മാത്രമല്ല, സംവിധായകനായും, നിർമ്മാതാവായുമെല്ലാം വലിയ വിജയങ്ങൾ നേടിയ ആള് കൂടിയാണ് പൃഥ്വിരാജ്. മലയാളം കൂടാതെ തമിഴ്, ഹിന്ദി ചിത്രങ്ങളുടെയും ഭാഗമായി മാറുന്ന പൃഥ്വിരാജ് ഇപ്പോൾ വമ്പൻ പാൻ ഇന്ത്യൻ ചിത്രങ്ങളിൽ കൂടി തന്റെ സാന്നിധ്യം അറിയിക്കുകയാണ്. ഇപ്പോഴിതാ ഫിലിം കംപാനിയൻ നടത്തിയ ഇന്ത്യന്‍ ഫിലിം മേക്കേഴ്‌സ് അഡ്ഡയിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എസ് എസ് രാജമൗലി തെലുങ്ക് സിനിമക്ക് എന്താണോ നല്‍കിയത് അതേ കാര്യങ്ങൾ തനിക്ക് മലയാളത്തിന് വേണ്ടി ചെയ്യണം എന്നാണ് പൃഥ്വിരാജ് സുകുമാരൻ പറയുന്നത്. വലിയ സ്വപ്നങ്ങള്‍ കാണാനും ചിന്തിക്കുന്നതിനുമപ്പുറമുള്ളത് കൊണ്ടുവരാനാകുമെന്നുമുള്ള ധൈര്യവും വിശ്വാസവും നല്‍കുന്ന കാര്യങ്ങൾ ഇവിടെ ചെയ്യാനുമാണ് താൻ ആഗ്രഹിക്കുന്നതെന്നും പൃഥ്വിരാജ് കൂട്ടിച്ചേർക്കുന്നു.
നിര്‍മാതാവ് സ്വപ്‌ന ദത്ത് ചലസാനി, സംവിധായകരായ ഗൗതം വാസുദേവ് മേനോന്‍, ലോകേഷ് കനകരാജ്, എസ്.എസ്. രാജമൗലി, നടനും സംവിധായകനുമായ കമല്‍ ഹാസന്‍ എന്നിവരാണ് ഫിലിം കമ്പാനിയിന്റെ ഇന്ത്യന്‍ ഫിലിം മേക്കേഴ്‌സ് അഡ്ഡയിൽ പൃഥ്വിരാജ് സുകുമാരനൊപ്പം പങ്കെടുത്തത്. ഇന്ന് രാത്രി എട്ടു മണിക്കാണ് ഈ ചർച്ച ഫിലിം കമ്പാനിയിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യാൻ പോകുന്നത്. മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ചിത്രമൊരുക്കി സംവിധായകനായി അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് സുകുമാരൻ, ബ്രോ ഡാഡി എന്ന ചിത്രവും മോഹൻലാൽ നായകനായി ഒരുക്കിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായി മോഹൻലാൽ തന്നെ നായകനായി എത്തുന്ന എംപുരാൻ എന്ന ചിത്രമൊരുക്കാനുള്ള ഒരുക്കത്തിലാണ് പൃഥ്വിരാജ്. അതിന് ശേഷം സ്വയം നായകനായി അഭിനയിക്കുന്ന ടൈസൺ, മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫർ സീരിസിലെ മൂന്നാം ഭാഗം എന്നിവയും പൃഥ്വിരാജ് സംവിധാനം ചെയ്യും.
ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ. അതു വീണ്ടും തിയറ്ററിൽ എത്തുമ്പോൾ അങ്ങോട്ടു യുവ…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ചു രത്തീന സംവിധാനം ചെയ്ത 'പാതിരാത്രി'…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായിക രത്തീന ഒരുക്കിയ ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
This website uses cookies.