മലയാളത്തിലെ ഏറ്റവും പ്രശസ്തരായ നടന്മാരിൽ ഒരാളാണ് ഷമ്മി തിലകൻ. നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷമ്മി തിലകൻ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീയപെട്ടവനായി മാറിയ കലാകാരനാണ്. 1986 ഇൽ ഇരകൾ എന്ന ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ച ഷമ്മി തിലകൻ കൂടുതലും അഭിനയിച്ചത് വില്ലൻ വേഷങ്ങളിലാണ്. ശേഷം നായകനായും സഹനടനായും ഇപ്പോൾ ഹാസ്യ നടനായും വരെ പ്രശംസ നേടുന്ന ഈ താരം അവസാനം അഭിനയിച്ച ജോജി എന്ന ചിത്രത്തിലെ പ്രകടനത്തിനും വലിയ അഭിനന്ദനം ആണ് നേടിയെടുത്തത്. തന്റെ വിസ്മയിപ്പിക്കുന്ന സൗണ്ട് മോഡുലേഷൻ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള ഷമ്മി തിലകൻ രണ്ടു തവണയാണ് മികച്ച ഡബ്ബിങ് ആര്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയെടുത്തത്. കടത്തനാടൻ അമ്പാടി എന്ന ചിത്രത്തിന് വേണ്ടി അന്തരിച്ചു പോയ പ്രേം നസീറിന് ഡബ്ബ് ചെയ്ത് തുടങ്ങിയ ഷമ്മി ഡബ്ബ് ചെയ്ത പ്രശസ്ത കഥാപാത്രങ്ങളാണ് ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ, ധ്രുവത്തിലെ ഹൈദർ മരക്കാർ, സ്ഫടികത്തിലെ കുറ്റിക്കാടൻ എന്നിവ. ഗസൽ, ഒടിയൻ എന്നീ ചിത്രങ്ങളിലൂടെ ആണ് അദ്ദേഹം ഡബ്ബിങിനുള്ള സംസ്ഥാന അവാർഡ് നേടിയെടുത്തത്.
എന്നാൽ ഒടിയൻ എന്ന ചിത്രത്തോടെ താൻ ഡബ്ബിങ് അവസാനിപ്പിച്ചു എന്നാണ് ഷമ്മി തിലകൻ പറയുന്നത്. ഇനി താൻ സിനിമയിൽ ഡബ്ബ് ചെയ്യില്ല എന്നും, അങ്ങനെ ഒട്ടും ഒഴിവാക്കാൻ കഴിയാത്ത തരത്തിലുള്ള എന്തെങ്കിലും വന്നാൽ മാത്രമേ ഇനി അതിനു തുനിയു എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. എന്ത് കാരണം കൊണ്ടാണ് താൻ ഡബ്ബിങ് അവസാനിപ്പിക്കുന്നത് എന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യറായില്ല. ഏതായാലും മലയാളത്തിലെ മഹാനടനായിരുന്ന തിലകന്റെ മകനായ ഈ പ്രതിഭ, തന്റെ ശബ്ദം കൊണ്ടും അഭിനയത്തികവ് കൊണ്ടും ഒരുപോലെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള കലാകാരനാണ്. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുള്ള ഷമ്മി തിലകൻ ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. ഒടിയൻ എന്ന ചിത്രത്തിൽ പ്രകാശ് രാജ് അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തിന് വേണ്ടിയാണു ഷമ്മി തിലകൻ ഡബ്ബ് ചെയ്തത്. മോഹൻലാൽ നായകനായ ആ ചിത്രം സംവിധാനം ചെയ്തത് വി എ ശ്രീകുമാർ മേനോൻ ആയിരുന്നു.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.