[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

17 ലക്ഷം രൂപയ്ക്കു വിജയ് അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം..!

ഇന്ന് തമിഴകത്തെ ഏറ്റവും വലിയ താരം ആരാണെന്ന ചോദ്യത്തിന് ഒരുത്തരമേ ഉള്ളു, അത് ദളപതി വിജയ് എന്നാണ്. സൂപ്പർസ്റ്റാർ രജനികാന്തിനെക്കാൾ വലിയ താരമൂല്യമാണ് ഇന്ന് വിജയ്ക്ക് അവിടെ ഉള്ളത്. തമിഴ്‌നാട്ടിൽ മാത്രമല്ല, കേരളത്തിലും വിദേശത്തുമെല്ലാം വലിയ ആരാധക പിന്തുണയുള്ള വിജയ് പടി പടിയായി ഉയര്ന്നു വന്നാണ് ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ കോടികൾ പ്രതിഫലം വാങ്ങുന്ന വിജയ് ചിത്രങ്ങളുടെ ബഡ്ജറ്റ് പോലും നൂറു കോടിക്ക് മുകളിൽ ആണ് എത്തുന്നത്. എന്നാൽ വെറും പതിനേഴു ലക്ഷം രൂപ മാത്രം പ്രതിഫലമായി കിട്ടിയിരുന്ന സമയവും വിജയ്ക്ക് ഉണ്ടായിരുന്നു. അങ്ങനെ ആ പ്രതിഫലത്തിൽ വിജയ് അഭിനയിച്ചു സൂപ്പർ ഹിറ്റായി മാറിയ ചിത്രങ്ങളുമുണ്ട്. മലയാളത്തിൽ കുഞ്ചാക്കോ ബോബനെ നായകനാക്കി ഫാസിൽ ഒരുക്കി ഇൻഡസ്ട്രി ഹിറ്റായി മാറിയ അനിയത്തി പ്രാവിന്റെ തമിഴ് റീമേക്കാണ് ആ ചിത്രം. കാതലുക്ക് മര്യാദൈ എന്ന ആ ചിത്രം തമിഴിൽ ഒരുക്കിയതും ഫാസിൽ തന്നെയാണ്. അനിയത്തി പ്രാവ് മലയാളത്തിൽ നിർമ്മിച്ചത് സ്വർഗ്ഗചിത്ര അപ്പച്ചനാണ്.

അന്ന് ഫാസിലിനെ കാണാൻ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയ അപ്പച്ചൻ, വിജയ് ആയി സംസാരിച്ച കഥ വെളിപ്പെടുത്തുന്നു. അന്ന് ആ ചിത്രത്തിലെ പ്രതിഫലം എത്രയെന്നു ചോദിച്ചപ്പോൾ 17 ലക്ഷം എന്ന് പറഞ്ഞ വിജയ്‌നോട് സ്വർഗ്ഗചിത്ര അപ്പച്ചൻ പറഞ്ഞത് ഈ ചിത്രം റിലീസ് ചെയ്യുന്നതോടെ നിന്റെ പ്രതിഫലം ഒരു കോടിയായി മാറുമെന്നാണ്. അപ്പോൾ ഞെട്ടിപ്പോയ വിജയ് പ്രതികരിച്ചത്, അതൊന്നും വേണ്ട സര്‍ ഒരു 50 ലക്ഷം പോതും, അതുക്കായി നീങ്ക പ്രാര്‍ത്ഥിക്കണം എന്നാണെന്നു അപ്പച്ചൻ ഓർത്തെടുക്കുന്നു. അന്ന് വിജയ് ആയി ഉണ്ടായ പരിചയത്തിന്റെ പുറത്താണ് ഫ്രണ്ട്സ് എന്ന സിദ്ദിഖ് ചിത്രത്തിന്റെ തമിഴ് റീമേക് വിജയ്, സൂര്യ എന്നിവരെ വെച്ച് നിർമ്മിച്ച് കൊണ്ട് സ്വർഗ്ഗചിത്ര അപ്പച്ചൻ തമിഴിൽ എത്തിയത്.

ഫോട്ടോ കടപ്പാട്: ട്വിറ്റെർ

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.