മലയാളത്തിന്റെ യുവ താരം നിവിൻ പോളിയെ തെന്നിന്ത്യ മുഴുവൻ പ്രശസ്തനാക്കിയ ചിത്രമാണ് പ്രേമം. വമ്പൻ ഹിറ്റായി മാറിയ ഈ അൽഫോൻസ് പുത്രൻ ചിത്രം നിവിൻ പോളിക്കു തമിഴിലും തെലുങ്കിലും എല്ലാം ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. അതിനു ശേഷമാണു നിവിൻ തമിഴ് സിനിമകളുടേയും ഭാഗമായത്. ഇപ്പോൾ ബിഹൈൻഡ് വുഡ്‌സ് അവാർഡിൽ മൂത്തോനിലൂടെ മികച്ച നടനുള്ള അവാർഡ് നേടിയ നിവിൻ പോളി തല അജിത്തിനെ താൻ സന്ദർശിച്ച കാര്യവും വെളിപ്പെടുത്തി. പ്രേമം ഇറങ്ങിയ സമയത്തു ചിത്രം കണ്ടിഷ്ട്ടപെട്ട അജിത് സർ തന്നെ ഡിന്നറിനു ക്ഷണിച്ചു എന്നും അന്ന് അവിടെ പോയപ്പോൾ അദ്ദേഹം തന്ന ഉപദേശങ്ങൾ ഇപ്പോഴും താൻ പിന്തുടരുന്നുണ്ട് എന്നും നിവിൻ പോളി പറയുന്നു.
ഗീതു മോഹൻദാസ് ഒരുക്കിയ ചിത്രമാണ് മൂത്തോൻ. ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു ഗംഭീര അഭിപ്രായം നേടിയ ഈ ചിത്രത്തിലെ അക്ബർ എന്ന കേന്ദ്ര കഥാപാത്രം ആയി ഗംഭീര പ്രകടനം ആണ് നിവിൻ കാഴ്ച വെച്ചത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ ഇതിലെ പ്രകടനം നിവിൻ പോളിക്കു ഒട്ടേറെ അംഗീകാരങ്ങൾ നേടിക്കൊടുക്കും എന്നാണ് സിനിമാ പ്രേമികൾ വിലയിരുത്തുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം ആണ് ഈ ചിത്രത്തിൽ നിവിൻ കാഴ്ച വെച്ചത് എന്നാണ് ഏവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. ഇതിനു മുൻപും ബിഹൈൻഡ് വുഡ്‌സ് അവാർഡ് നേടിയിട്ടുണ്ട് നിവിൻ പോളി. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ പ്രകടനമാണ് അന്ന് നിവിനെ അവാർഡിന് അർഹനാക്കിയത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.