മാനഗരം, കൈദി, മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് വിക്രം. ഉലക നായകൻ കമൽ ഹാസൻ നായകനായി എത്തുന്ന ഈ ചിത്രം ജൂണ് മൂന്നിന് ആണ് റിലീസ് ചെയ്യുക. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കുകയാണ് ഇതിന്റെ സംവിധായകൻ ലോകേഷ്. ഇത് പൂർണമായും തന്റെ ചിത്രം ആണെന്നും അങ്ങനെ ആവണം എന്ന് തനിക്ക് ആഗ്രഹം ഉണ്ടെന്ന് ആദ്യം തന്നെ കമൽ സാറിനോട് താൻ പറഞ്ഞിരുന്നു എന്നും ലോകേഷ് പറയുന്നു. അത്കൊണ്ട് തന്നെ തനിക്ക് പൂർണ്ണ സ്വാതന്ത്ര്യം ആണ് അദ്ദേഹം തന്നത് എന്നും ഒരു നിർദേശമോ ഇടപെടലോ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്നും ലോകേഷ് വെളിപ്പെടുത്തി.
കമൽ ഹാസന്റെ മെഗാ ആക്ഷൻ സീനുകൾ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. കമൽ ഹാസനൊപ്പം മലയാളത്തിന്റെ നടനായ ഫഹദ് ഫാസിൽ, ഒപ്പം മക്കൾ സെൽവൻ വിജയ് സേതുപതി, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമാണ്. തന്റെ നിർമ്മാണ ബാനർ ആയ രാജ് കമൽ ഇന്റർനാഷനലിന്റെ കീഴിൽ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദർ, കാമറ ചലിപ്പിച്ചത് മലയാളിയായ ഗിരീഷ് ഗംഗാധരൻ, എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് എന്നിവരാണ്. ഇതിന്റെ ഒരു ടീസർ, മേക്കിങ് വീഡിയോ, പോസ്റ്ററുകൾ എന്നിവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്.
രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'രുധിരം' എന്ന സർവൈവൽ റിവഞ്ച് ത്രില്ലർ മികച്ച പ്രേക്ഷക…
കഴിഞ്ഞ വർഷം മലയാള സിനിമയിലെ നാഴികകല്ലുകളായി മാറിയ മഞ്ഞുമ്മൽ ബോയ്സിന്റെയും ആവേശത്തിന്റെയും അമരക്കരായ ചിദംമ്പരവും , ജിത്തു മാധവനും ഒന്നിക്കുന്നു.കെ…
ജനപ്രിയ നായകൻ ദിലീപ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭ.ഭ.ബ' അഥവാ, 'ഭയം ഭക്തി ബഹുമാനം'. ധനഞ്ജയ് ശങ്കർ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയുടെ ഹിന്ദി പതിപ്പ് ബ്ലോക്ക്ബസ്റ്റർ ആയി പ്രദർശനം തുടരുമ്പോൾ, ഇന്ന് മുതൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒരുക്കിയ…
ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
This website uses cookies.