ജനപ്രിയ നായകൻ ദിലീപ് നായകനായ പുതിയ ചിത്രമായ മൈ സാന്റാ ഇപ്പോൾ കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സുഗീത് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു സാന്താ ക്ലോസ് ആയാണ് ദിലീപ് അഭിനയിച്ചിരിക്കുന്നത്. മൈ സാന്റായോടൊപ്പം തന്നെ ദിലീപിന്റെ ആദ്യ ഭാര്യയും മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണവുമുള്ള മഞ്ജു വാര്യർ നായികാ വേഷം ചെയ്ത റോഷൻ ആൻഡ്രൂസ് ചിത്രമായ പ്രതി പൂവൻ കോഴിയും ഗംഭീര പ്രേക്ഷക പ്രതികരണം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. ഇപ്പോഴിതാ മലയാള മനോരമക്ക് നൽകിയ പുതിയ അഭിമുഖത്തിൽ മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ദിലീപ്.
മഞ്ജു വാര്യർ എന്ന നടിയുമായി തനിക്കു ഒരു ശത്രുതയും ഇല്ലെന്നും സിനിമ ആവശ്യപ്പെട്ടാൽ മഞ്ജുവുമൊത്തു അഭിനയിക്കുന്നതിൽ തനിക്കു ഒരു വിരോധവും ഇല്ലെന്നും ദിലീപ് പറയുന്നു. മലയാളത്തിലെ വനിതാ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ ആയ ഡബ്ലുസിസിയിൽ ഉള്ളവരെല്ലാം തന്റെ സഹപ്രവർത്തകർ ആണെന്നും അവർക്കെല്ലാം നല്ലതുവരാൻ ആഗ്രഹിക്കുന്നുവെന്നും ദിലീപ് കൂട്ടിച്ചേർത്തു. നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റാരോപിതൻ ആയപ്പോൾ ദിലീപിന് എതിരെ ഏറ്റവും ശ്കതമായി രംഗത്ത് വന്നത് ഈ വനിതാ കൂട്ടായ്മ ആയ ഡബ്ലുസിസി ആയിരുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. അതുകൊണ്ട് തന്നെ ദിലീപ് ഇപ്പോൾ പറഞ്ഞിരിക്കുന്ന ഈ വാക്കുകൾ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്ന് തന്നെയാണ് എന്നാണ് ഏവരും ഒരേപോലെ അഭിപ്രായപ്പെടുന്നത്. സിനിമയിൽ ലഹരി വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് തനിക്കറിവില്ല എന്നും അതുപോലെ നടിയെ ആക്രമിച്ച കേസിൽ തനിക്കു അറിയാവുന്ന സത്യങ്ങൾ കേസ് അവസാനിച്ചതിന് ശേഷം തുറന്നു പറയും എന്നും ദിലീപ് വ്യക്തമാക്കി.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.