മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളിൽ ഒരാളാണ് സണ്ണി വെയ്ൻ. അദ്ദേഹം നായകനായും അല്ലാതെയുമഭിനയിച്ച ഒരുപിടി ചിത്രങ്ങളാണ് ഇനി പുറത്തു വരാനുള്ളത്. അതിലൊരെണ്ണമാണ് ഈ വരുന്ന മെയ് ഇരുപത്തിയേഴിനു റിലീസ് ചെയ്യാൻ പോകുന്ന കുറ്റവും ശിക്ഷയും. രാജീവ് രവി സംവിധാനം ചെയ്ത ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ ആസിഫ് അലിയും സണ്ണി വെയ്‌നുമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇപ്പോഴിതാ അതിന്റെ പ്രസ് മീറ്റിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. പടവെട്ട് എന്ന, ഇനി വരാനിരിക്കുന്ന ഒരു നിവിൻ പോളി ചിത്രം സണ്ണി വെയ്ൻ നിർമ്മിച്ചിരുന്നു. ആ ചിത്രത്തിന്റെ സംവിധായകൻ ഒരു കേസിൽ അറസ്റ്റിലായതുൾപ്പെടെ ചില വിവാദങ്ങൾ അതിനെ ചുറ്റിപ്പറ്റിയുണ്ടായി. അതിനെ കുറിച്ചും, അതുപോലെ നിർമ്മാതാവ് എന്ന നിലയിലുള്ള അനുഭവത്തെ കുറിച്ചുമാണ് സണ്ണി വെയ്‌നോട് ചോദിച്ചത്.
അതിനു മറുപടിയായി സണ്ണി പറയുന്നത്, താൻ നിർമ്മാതാവാകണമെന്നു കരുതി ഒരു ചിത്രം നിർമ്മിക്കാൻ ഇറങ്ങിയതല്ല എന്നാണ്. ആ ചിത്രത്തിന്റെ കഥ കേട്ടപ്പോൾ അത് പ്രേക്ഷകരിലേക്ക് എത്തിക്കണമെന്ന് തോന്നിയതിനാൽ അതിനു മുൻകൈ എടുത്തതാണെന്നും, അല്ലാതെ ഇനിയൊരു ചിത്രം താൻ നിർമ്മിക്കുമോയെന്നുപോലുമുറപ്പില്ലെന്നും അദ്ദേഹം പറയുന്നു. അത്കൊണ്ട് നിർമ്മാതാവെന്ന നിലയിൽ പങ്കു വെക്കാൻ വലിയ അനുഭവമൊന്നും തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസും മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും ചേർന്നാണ് കുറ്റവും ശിക്ഷയും രചിച്ചത്. ഇത് കൂടാതെ അപ്പൻ, അടിത്തട്ട്, വരാൽ, ത്രയം, സം സം എന്നീ ചിത്രങ്ങളാണ് സണ്ണി വെയ്ൻ അഭിനയിച്ചു പുറത്തു വരാനുള്ളത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.