കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ച ആയതു മലയാളത്തിലെ പ്രശസ്ത നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് എതിരെ വന്ന ബലാത്സംഗ കേസ് ആണ്. കോഴിക്കോട് സ്വദേശി യുവതി നൽകിയ പരാതിയിലാണ് എറണാകുളം സൗത്ത് പോലീസ് വിജയ് ബാബുവിന് എതിരെ കേസ് എടുത്തത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് വിജയ് ബാബുവിന് എതിരെ യുവതി നൽകിയ പരാതി. ഇപ്പോഴിതാ ഈ കേസിൽ തന്റെ ഭാഗം തുറന്നു പറഞ്ഞു കൊണ്ട് ഫേസ്ബുക് ലൈവിൽ വന്നു വിജയ് ബാബു തുറന്നു പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. ഈ പരാതി നിഷേധിച്ച അദ്ദേഹം പറയുന്നത് ഇവിടെ താനാണ് ശരിക്കും ഇരയെന്നാണ്. പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം ലംഘിക്കുകയാണെന്ന ആമുഖത്തോടെ സംസാരിച്ച ആദ്ദേഹം തനിക്കെതിരെ പരാതി നൽകിയ യുവതിയുടെ പേരും വെളിപ്പെടുത്തി. ഈ പരാതിയെ തുടർന്ന് തന്റെ കുടുംബവും തന്നെ സ്നേഹിക്കുന്നവരും ദുഃഖം അനുഭവിക്കുമ്പോൾ എതിർ കക്ഷി സുഖമായി ഇരിക്കുകയാണ് എന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Vijaybabuofficial/videos/403078978019443
തെറ്റ് ചെയ്യാത്തത് കൊണ്ട് തനിക്കു പേടിയില്ല എന്നും, ഇപ്പോൾ തനിക്കെതിരെ കൊടുത്തിരിക്കുന്ന ഈ വിജയ പരാതിക്കെതിരെ കൗണ്ടർ കേസും മാനനഷ്ടക്കേസും ഫയൽ ചെയ്യുമെന്നും മീടു പരാതികളിൽ ഈ കേസ് ഒരു തുടക്കമാകുമെന്നും വിജയ് ബാബു പറഞ്ഞു. പരാതിക്കാരിയായ പെൺകുട്ടിയെ 2018 മുതൽ അറിയാം എന്ന് പറഞ്ഞ വിജയ് ബാബു, ഈ അഞ്ചു വർഷമായി ഈ പെൺകുട്ടിയുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ല എന്നും, താൻ നിർമ്മിച്ച ചിത്രത്തിൽ ഈ കുട്ടി അഭിനയിച്ചത് കൃത്യമായ ഓഡിഷൻ കഴിഞ്ഞാണ് എന്നും വെളിപ്പെടുത്തി. മാർച്ച് മുതൽ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്ക്രീൻ ഷോട്ടുകളും തന്റെ കയ്യിലുണ്ട് എന്ന് വെളിപ്പെടുത്തിയ വിജയ് ബാബു, ഡിപ്രഷനാണെന്ന് പറഞ്ഞ് പരാതിക്കാരി ഇങ്ങോട്ട് സമീപിക്കുകയായിരുന്നു എന്നും വെളിപ്പെടുത്തി. ഒന്നര വർഷത്തോളം ആ കുട്ടിക്ക് താനൊരു മെസേജും അയച്ചിട്ടില്ല എന്ന് പറഞ്ഞ വിജയ് ബാബു, പരാതിക്കാരി തനിക്കയച്ചിരിക്കുന്ന സന്ദേശങ്ങൾ പുറത്തു വിടാത്തത് അവരുടെ കുടുംബത്തിന്റെ സങ്കടം കരുതിയാണ് എന്നും കൂട്ടിച്ചേർത്തു. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിന് എതിരെ കേസ് എടുത്തിരിക്കുന്നത് എന്നും വരും ദിവസങ്ങളിൽ അറസ്റ്റ് ഉണ്ടാവുമെന്നാണ് പോലീസ് പറയുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.