ഷെയിൻ നിഗം നായകനായി എത്തുന്ന വലിയ പെരുന്നാൾ എന്ന ചിത്രം ഈ വരുന്ന ഡിസംബർ 20 നു റിലീസിന് ഒരുങ്ങുകയാണ്. നവാഗതനായ ഡിമൽ ഡെന്നിസ് സംവിധാനം ചെയ്ത ഈ ചിത്രം മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ നിർമ്മാതാവിനോട് വലിയ നന്ദി ഉണ്ടെന്നാണ് നായകൻ ഷെയിൻ നിഗം പറയുന്നത്. ഒരുപാട് സമയം എടുത്തു ഷൂട്ട് ചെയ്ത ചിത്രമാണ് വലിയ പെരുന്നാൾ എന്നും, ഷൂട്ട് എന്ന് തീരും എന്നുപോലും ഉറപ്പില്ലാതെ ഈ ചിത്രം മുന്നോട്ടു പോയപ്പോൾ, സിനിമ ഏറ്റവും നന്നായി വരാൻ വേണ്ടി തന്നെ പോലെ ഉള്ള ഒരു ചെറിയ താരത്തെ വെച്ച് പോലും വലിയ ബജറ്റ് ഇട്ടു റിസ്ക് എടുത്ത ആളാണ് മോനിഷ രാജീവ് എന്നും ഈ നിമിഷത്തിൽ താൻ കടപ്പെട്ടിരിക്കുന്നത് മോനിഷയോടു ആണെന്നും ഷെയിൻ പറയുന്നു.
ഈ പടത്തിൽ പൂർണ്ണമായും വിശ്വസിച്ചു ആണ് അവർ ഇതിനെ പിന്തുണച്ചത് എന്നും കുമ്പളങ്ങി നൈറ്റ്‌സും ഇഷ്‌കും ഒക്കെ ഇറങ്ങുന്നതിനു മുൻപാണ് അവർ തന്നെ വെച്ച് ഈ പ്രൊജക്റ്റ് കമ്മിറ്റ് ചെയ്തത് എന്നും അതുകൊണ്ടു തന്നെ എന്നും തന്റെ ലൈഫിൽ താൻ അവരോടു കടപ്പെട്ടിരിക്കുന്നു എന്നുമാണ് ഷെയിൻ നിഗം പറയുന്നത്. ഈ ചിത്രം അവർ ഷെയിൻ നിഗമിനെ വെച്ച് കമ്മിറ്റ് ചെയ്യുമ്പോൾ ഈട എന്ന ചിത്രം കഴിഞ്ഞു നിൽക്കുകയായിരുന്നു ഷെയിൻ. പ്രശസ്ത സംവിധായകൻ അൻവർ റഷീദ് ആണ് വലിയ പെരുന്നാൾ എന്ന ചിത്രം അവതരിപ്പിക്കുന്നത്. സംവിധായകനായ ഡിമൽ ഡെന്നിസും തസ്രീക് അബ്ദുൽ സലാമും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ജോജു ജോർജ്, അലെൻസിയർ, ധർമജൻ ബോൾഗാട്ടി, വിനായകൻ, നിഷാന്ത് സാഗർ, സുധീർ കരമന, അതുൽ കുൽക്കർണി, റാസ മുറാദ് എന്നിവരും അഭിനയിച്ചിരിക്കുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.