പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ മോഹൻലാൽ ചിത്രമായ ട്വൽത് മാൻ ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്യുകയാണ്. മികച്ച ഒരു മിസ്റ്ററി ത്രില്ലറെന്ന പ്രേക്ഷക പ്രശംസ നേടിയ ഈ ചിത്രം മോഹൻലാൽ- ജീത്തു ജോസഫ് ടീമിന് ഹാട്രിക്ക് വിജയമാണ് സമ്മാനിച്ചത്. ദൃശ്യം എന്ന ഇൻഡസ്ട്രി ഹിറ്റൊരുക്കിയാണ് ഈ കൂട്ടുകെട്ട് ആദ്യമായി നമ്മുടെ മുന്നിലെത്തിയത്. മലയാളത്തിലെ ആദ്യത്തെ 50 കോടി ഗ്രോസ് നേടിയ ചിത്രമായിരുന്നു ദൃശ്യം. അതിനു ശേഷം വിദേശ ഭാഷകളുൾപ്പെടെ ഏഴോളം ഭാഷകളിൽ റീമേക് ചെയ്ത ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ക്ലാസ്സിക്കുകളിലൊന്നായി മാറി. പിന്നീട് ഇവരൊന്നിച്ച ചിത്രമാണ് ദൃശ്യം 2 . ആമസോൺ പ്രൈം റിലീസായെത്തിയ ദൃശ്യം 2 ആഗോള തലത്തിലാണ് മഹാവിജയമായി മാറിയത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടാം ഭാഗമെന്ന് വരെ പ്രേക്ഷകരും നിരൂപകരും ഈ ചിത്രത്തെ വിശേഷിപ്പിച്ചു.
ഇപ്പോഴിതാ ദൃശ്യം 3 ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അതിനുള്ള ക്ളൈമാക്സ് തന്റെ കയ്യിലുണ്ടെന്നും വെളിപ്പെടുത്തുകയാണ് ജീത്തു ജോസഫ്. ബിഹൈൻഡ് വുഡ്‌സ് ഐസിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹമിത് വെളിപ്പെടുത്തിയത്. എന്നാൽ പണമുണ്ടാക്കാൻ വേണ്ടി ഇത് ചെയ്യില്ലായെന്നും, ഒരു മികച്ച തിരക്കഥയായി രൂപപ്പെടുത്താൻ സാധിച്ചാൽ മാത്രമേ ദൃശ്യം മൂന്നാം ഭാഗം ഉണ്ടാകുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ക്ലൈമാക്സ് താൻ ലാലേട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനത് ഒരുപാടിഷ്ടമായെന്നും, അത്കൊണ്ട് തന്നെ മൂന്നാം ഭാഗത്തിനായുള്ള പരിശ്രമം തീർച്ചയായും തന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇനി മറ്റു രണ്ട് ചിത്രങ്ങൾ കൂടി വരുന്നുണ്ട്. അതിലൊന്ന്, ഒരു ആക്ഷൻ ത്രില്ലറായ റാം ആണ്. റാം പൂർത്തിയാക്കിയതിന് ശേഷം മോഹൻലാൽ നായകനായ ഒരു ചിത്രം കൂടി താനൊരുക്കുന്നുണ്ടെന്നും ജീത്തു ജോസഫ് വെളിപ്പെടുത്തി.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.