ഇന്ന് ലോകമെമ്പാടും പ്രദർശനമാരംഭിച്ച മെർസലിന് കേരളക്കരയിലും വമ്പൻ സ്വീകരണം. ഇളയ ദളപതി വിജയ് നായകനായി എത്തിയ ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്തത് ആറ്റ്ലീ ആണ്. തേനാണ്ടൽ ഫിലിംസ് 130 കോടിയോളം മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രം കേരളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണ് .
ബാഹുബലി കേരളത്തിൽ എത്തിച്ച ഗ്ലോബൽ യുണൈറ്റഡ് മീഡിയ ആണ് ഈ ചിത്രവും കേരളത്തിൽ വിതരണം ചെയ്തത്. ആദ്യ ഷോ മുതൽ ഗംഭീര അഭിപ്രായം നേടിയ ഈ ചിത്രം ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് മുന്നേറുന്നത്. ചിത്രത്തിൽ വിജയ് മൂന്നു വേഷങ്ങളിൽ ആണ് എത്തിയിരിക്കുന്നത്. ആരാധകരെ ത്രസിപ്പിക്കുന്ന ടെറാ മാസ്സ് പ്രകടനമാണ് ഇളയ ദളപതി ഈ ചിത്രത്തിൽ നടത്തിയിരിക്കുന്നത്.
കേരളത്തിൽ അങ്ങോളം ഇങ്ങോളം വമ്പൻ ആഘോഷ പരിപാടികൾ നടത്തിയാണ് ആരാധകർ മെർസലിനെ വരവേറ്റത്. 150 ഇൽ അധികം ഫാൻസ് ഷോകൾ ആണ് കേരളത്തിൽ ഈ ചിത്രത്തിനായി ആരാധകർ നടത്തിയത്. ഇത് കേരളത്തിൽ ഒരു സിനിമയ്ക്കു കിട്ടുന്ന ഫാൻസ് ഷോകളുടെ എണ്ണത്തിൽ റെക്കോർഡ് ആണ്.
എ ആർ റഹ്മാന്റെ ത്രസിപ്പിക്കുന്ന സംഗീതവും, എസ് ജെ സൂര്യ എന്ന വില്ലന്റെ മിന്നുന്ന പ്രകടനവും ചിത്രത്തിന് മുതൽക്കൂട്ടായി മാറിയിട്ടുണ്ട്. സാമന്ത, കാജൽ അഗർവാൾ, നിത്യ മേനോൻ എന്നിവരുടെ സാന്നിധ്യവും ചിത്രത്തെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്.
ഈ ദീപാവലിക്ക് വിജയ്- ആറ്റ്ലീ ടീം ആരാധകർക്ക് സമ്മാനിച്ച ഒരടിപൊളി വെടിക്കെട്ടു ചിത്രമാണ് മെർസൽ. കേരളമെങ്ങും ഇപ്പോൾ ഈ ചിത്രത്തിന് ഹൌസ് ഫുൾ ഷോകളുടെ പൊടിപൂരം ആണ്.
മെർസൽ തരംഗം കേരളവും കീഴടക്കിക്കൊണ്ടിരിക്കുകയാണ് എന്ന് നിസംശയം നമ്മുക്ക് പറയാൻ സാധിക്കും . ആരാധകരും മാസ്സ് ചിത്രങ്ങൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകരും ഇരു കയ്യും നീട്ടി സ്വീകരിച്ചതോടെ തലപതിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് മെർസൽ നീങ്ങുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.