സുഗീത് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രമായ ശിക്കാരി ശംഭു ഈ ആഴ്ച പ്രദർശനം ആരംഭിക്കുകയാണ്. ഏയ്ഞ്ചൽ മരിയ സിനിമയുടെ ബാനറിൽ എസ് കെ ലോറൻസ് നിർമ്മിച്ച ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നിഷാദ് കോയ ആണ്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു വമ്പൻ പ്രീ-റിലീസ് ബിസിനെസ്സ് ആണ് ഈ ചിത്രം നടത്തിയിരിക്കുന്നത്. നാലേമുക്കാൽ കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് ഈ ചിത്രം നടത്തി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് വീഡിയോ ഓഡിയോ ഓവർസീസ് ഡബ്ബിങ് റൈറ്റ്‌സുകൾ ചേർന്നാണ് ഈ തുക ലഭിച്ചിരിക്കുന്നത് എന്നാണ് വാർത്തകൾ വരുന്നത്. ഓർഡിനറി, മധുര നാരങ്ങാ എന്നീ രണ്ടു സൂപ്പർ ബോക്സ് ഓഫീസ് വിജയങ്ങൾ നമ്മുക്ക് സമ്മാനിച്ച ടീം ആണ് കുഞ്ചാക്കോ ബോബൻ- സുഗീത് ടീം എന്നത് ഈ ചിത്രത്തെ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാക്കി മാറ്റിയിട്ടുണ്ട്.
ശിക്കാരി ശംഭുവിൽ കുഞ്ചാക്കോ ബോബനൊപ്പം എത്തുന്നത് വിഷ്ണു ഉണ്ണികൃഷ്ണനും ഹരീഷ് കണാരനും ആണ്. ശിവദാ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നത് ശ്രീജിത് ഇടവനയും ദൃശ്യങ്ങൾ ഒരുക്കിയത് ഫൈസൽ അലിയും ആണ്. മഴവിൽ മനോരമയാണ് ശിക്കാരി ശംഭുവിന്റെ സാറ്റലൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. അതുപോലെ മ്യൂസിക് 24/7 ഓഡിയോ വിതരണവും എം സി വീഡിയോസ് എന്ന കമ്പനി വീഡിയോ റൈറ്റ്‌സും സ്വന്തമാക്കി. ഗംഭീര മാർക്കറ്റിങ്ങും അതുപോലെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളും, പുറത്തു വരുന്ന വാർത്തകളുമാണ് ഇത്ര വലിയ പ്രീ-റിലീസ് ബിസിനെസ്സ് നടക്കാൻ കാരണമായത്. വേൾഡ് വൈഡ് ഫിലിംസ് എന്ന ദുബൈ ആസ്ഥാനമായ വമ്പൻ കമ്പനിയാണ് ശിക്കാരി ശംഭുവിന്റെ വിദേശ രാജ്യങ്ങളിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ച ഒരു കമ്പ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആണ് ഈ ചിത്രം.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.