ഇത്തവണത്തെ ഓണം ബോക്സ് ഓഫീസിൽ തീപാറുന്ന പോരാട്ടത്തിനാണ് മലയാള സിനിമാ പ്രേക്ഷകർ സാക്ഷ്യം വഹിക്കുക. ഓണ ചിത്രങ്ങൾ ഏതൊക്കെയെന്നു തീരുമാനം ആയെന്നു മാത്രമല്ല, എല്ലാ ചിത്രങ്ങളും പ്രമോഷന്റെ ടോപ് ഗിയറിൽ എത്തി കഴിഞ്ഞു. മമ്മൂട്ടി, നിവിൻ പോളി, ഫഹദ് ഫാസിൽ, ബിജു മേനോൻ എന്നിവർ ഓണം ബോക്സ് ഓഫീസിൽ ഏറ്റു മുട്ടും. അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നു എന്നത് മലയാളി സിനിമാ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഒരു ഓണസമ്മാനം തന്നെയാണ്. ഈ പോരാട്ടത്തിൽ ആരാകും വിജയി എന്ന് പറയുന്നത് അസാധ്യമാണെങ്കിലും മോഹൻലാലിൻറെ കൂട്ട് കിട്ടിയതോടെ നിവിൻ പോളി ഓണക്കപ്പ് നേടാനുള്ള സാധ്യത പല മടങ്ങായി വർധിച്ചു എന്ന് തന്നെ പറയേണ്ടി വരും.
റോഷൻ ആൻഡ്രൂസ് ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ കായംകുളം കൊച്ചുണ്ണിയാണ് ഓണത്തിന് ആദ്യം എത്തുന്ന ചിത്രം. നിവിൻ പോളി നായകനായ ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നുണ്ട്. ബോബി- സഞ്ജയ് ടീം രചിച്ച ഈ ചിത്രമാണ് ഓണത്തിനെത്തുന്ന ഏറ്റവും വലിയ റിലീസും. ബോളിവുഡ് സാങ്കേതിക വിദഗ്ധരും പ്രവർത്തിച്ച ഈ ചിത്രം നാൽപ്പത്തിയഞ്ച് കോടി രൂപ മുതൽ മുടക്കി ഗോകുലം ഗോപാലൻ ആണ് നിർമ്മിച്ചത്. സണ്ണി വെയ്ൻ , പ്രിയ ആനന്ദ് , ബാബു ആന്റണി എന്നിവരും ഈ ചിത്രത്തിന്റെ ഭാഗം ആണ്.
മമ്മൂട്ടി നായകനാകുന്ന ഒരു കുട്ടനാടൻ ബ്ലോഗ് ആണ് ഓണപോരാട്ടത്തിനു കച്ച മുറുക്കിയെത്തുന്ന മറ്റൊരു ചിത്രം. പ്രശസ്ത തിരക്കഥാ രചയിതാവ് സേതു ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു ഫാമിലി എന്റെർറ്റൈനെർ ആണ്. അനന്ത വിഷന്റെ ബാനറിൽ മുരളീധരൻ , ശാന്ത മുരളീധരൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ലക്ഷ്മി റായ്, അനു സിതാര എന്നിവരാണ് നായികാ വേഷത്തിൽ എത്തുന്നത്.
അമൽ നീരദ് ഒരുക്കിയ ഫഹദ് ഫാസിൽ ചിത്രം വരത്തൻ ആണ് മറ്റൊരു ഓണ ചിത്രം. ഫഹദ് ഫാസിൽ, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും ഫഹദ് ഫാസിലും അമൽ നീരദും ചേർന്നാണ്. സുഹാസ്- ഷറഫു എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം ഏതു തരത്തിലുള്ള ചിത്രമാണെന്ന് പോലും പുറത്തു വിടാത്തത് പ്രേക്ഷകരിൽ ആകാംഷ നിറച്ചിട്ടുണ്ട്.
ബിജു മേനോൻ ചിത്രമായ പടയോട്ടം ഓണത്തിനെത്തുന്നത് വലിയ വിജയം പ്രതീക്ഷിച്ചു തന്നെയാണ്. നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബ്ലോക്ക്ബസ്റ്റർ ചിത്രമായ മോഹൻലാൽ ചിത്രം മുന്തിരി വള്ളികൾ തളിർക്കുമ്പോൾ നിർമ്മിച്ച സോഫിയ പോൾ ആണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ അവർ നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് അരുൺ എ ആർ, അജയ് രാഹുൽ എന്നിവർ ചേർന്നാണ്. ബിജു മേനോനോടൊപ്പം ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, ലിജോ ജോസ് പെല്ലിശ്ശേരി, സുധി കോപ്പ, അനു സിതാര എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ഒരു കോമഡി ആക്ഷൻ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.