[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഡബ്ല്യൂ.സി.സിയ്ക്കും അവരുടെ പുരോഗമന മൂട് താങ്ങികൾക്കും ഈ വഷളൻ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല; വിനായകന് എതിരെ തുറന്നടിച്ചു ഹരീഷ് പേരാടി..!

മീ ടൂവിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് ചോദ്യങ്ങൾ ചോദിക്കുകയും സ്ത്രീകളെ കുറിച്ച് അപമര്യാദയായി സംസാരിക്കുകയും ചെയ്ത നടൻ വിനായകന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരാടി. ഒരുത്തീ’യുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലാണ് വിനായകന്‍ വിവാദപരമായ ചില പ്രസ്താവനകൾ നടത്തിയത്. തന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട് എന്നും ഈ പത്ത് പേരോടും താൻ തന്നെയാണ് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന് ചോദിച്ചത് എന്നും വിനായകൻ പറയുന്നു. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ താൻ ഇനിയും ചോദിക്കും എന്നും തനിക്കുവേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ താൻ ഇനിയും ചോദിക്കും എന്നും വിനായകൻ പറഞ്ഞു. ഇതിനെതിരെ ആണ് ഹരീഷ് പേരാടി ഫേസ്ബുക്കിൽ ശ്കതമായി പ്രതികരിച്ചത്.

ഹരീഷ് പേരാടി കുറിച്ച വാക്കുകൾ ഇങ്ങനെ, “ഒരുത്തൻ… അവന് Sex ചെയ്യാൻ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോൾ അവൻ ചോദിക്കും… അത് അവൻ ഇനിയും ആവർത്തിക്കും… ഒരു പെണ്ണിന്റെ സ്വതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും.. ഉത്തരം yes ആയാലും no ആയാലും വാക്കാലുള്ള ബലാത്സംഗം (Verbal rape) അവൻ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു.. (നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് Sex ചെയ്യാൻ താത്പര്യം തോന്നി ഒരുത്തൻ ഇങ്ങിനെ ചോദിച്ചാൽ എന്താണ് മൈരെ നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാനറിയാത്ത ജേർണ്ണലിസ്റ്റ് മൈരുകൾ) ആ വിഡ്ഡികൾ അതു കേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധികരിക്കുമ്പോൾ ഇത് കേൾക്കുന്ന, കാണുന്ന കേരളത്തിലെ മുഴുവൻ സ്ത്രീ സമൂഹവും വാക്കാൽ വ്യഭിചരിക്കപ്പെടുന്നു… ഇത് അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങിനെ പറഞ്ഞിരുന്നെങ്കിൽ അതിനെതിരെ ചാടി കടിക്കാൻ വരുന്ന WCC ക്കും അവരുടെ പുരോഗമന മൂട് താങ്ങികൾക്കും ഈ വഷളൻ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല… ആഹാ ഒരു പ്രത്യേകതരം ഫെമിനിസം… അന്തസ്സ്.. ഇവന് ചോദിക്കാൻ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രി സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാൻ ഒരു കോണത്തിലെ പോലീസുമില്ല… അടുത്ത വനിതാ മതിൽ നമ്മുക്ക് വിനായകനെ കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിക്കണ്ണം… ജയ് വിനായക സെക്സാന്ദ ബാഭ..”

webdesk

Recent Posts

ലോക ചാപ്റ്റർ 2 പ്രഖ്യാപിച്ചു; നായകനും വില്ലനുമായി ടോവിനോ തോമസ്

ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…

12 hours ago

കംപ്ലീറ്റ് ഫൺ റൈഡാവാൻ ഷറഫുദീൻ – അനുപമ പരമേശ്വരൻ ചിത്രം; “പെറ്റ് ഡിറ്റക്ടീവ്” തീം സോങ്ങ് പുറത്തിറങ്ങി.

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…

2 days ago

അടിച്ചു മോനേ, സഞ്ജു സാംസൺ സെഞ്ച്വറി അടിച്ചു.. സെന്ന ഹെഗ്ഡെയുടെ ‘അവിഹിതം’ ട്രെയിലർ പുറത്തിറങ്ങി.

ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…

2 days ago

ഞെട്ടിക്കാൻ റിമ കല്ലിങ്കൽ. ‘തീയേറ്റർ’ റഷ്യയിലെ കാസാനിലേക്ക് ; ചിത്രം ഒക്ടോബർ 16ന് തീയറ്ററുകളിൽ എത്തും.

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…

5 days ago

പ്രണയത്തിന് ആയുസുണ്ടോ?; നവ്യ നായർ – സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി”യുടെ ടീസർ പുറത്തിറങ്ങി.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…

5 days ago

നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” ടീസർ നാളെ; റിലീസ് ചെയ്യുന്നത് മമ്മൂട്ടി

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…

6 days ago

This website uses cookies.