തെന്നിന്ത്യയിലെ പ്രശസ്ത ഗായികമാരിലൊരാളായ സുചിത്ര കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയ വാക്കുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. താൻ പാടിയ ഒരു ഗാനം കേട്ട് തല അജിത് തന്നോട് പറഞ്ഞ വാക്കുകളാണ് സുചിത്ര വെളിപ്പെടുത്തിയത്. ദളപതി വിജയ് നായകനായ വേട്ടൈക്കാരൻ എന്ന ചിത്രത്തിന് വേണ്ടി താൻ ആലപിച്ച ഒരു ചിന്ന താമരൈ എന്ന ഗാനം കേട്ടിട്ടാണ് അജിത് തന്നോടത് പറഞ്ഞതെന്നും സുചിത്ര വിശദീകരിക്കുന്നു. ആ ഗാനം തനിക്കു ഒരുപാട് ഇഷ്ടമായെന്നും എങ്ങനെയാണു വിജയ്ക്ക് മാത്രം ഇത്ര നല്ല പാട്ടുകൾ കിട്ടുന്നത് എന്നുമാണ് തല അജിത് ചോദിച്ചതെന്നുമാണ് സുചിത്ര പറയുന്നത്. വിജയ് ആന്റണി സംഗീത സംവിധാനം നിർവഹിച്ച ആ ഗാനമാലപിച്ചതു സുചിത്രക്കൊപ്പം കൃഷ്, ദിനേശ് കനകരത്നം എന്നിവരും കൂടി ചേർന്നാണ്. വിജയ്, അനുഷ്ക ഷെട്ടി എന്നിവരാണ് ആ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഒരു ഗായികയായി മാത്രമല്ല, നടി, ഡബ്ബിങ് ആര്ടിസ്റ് എന്ന നിലയിലും ശ്രദ്ധേയയാണ് സുചിത്ര. ജെ ജെ, ആയുധ എഴുത്തു, ബാലെ പാണ്ടിയ എന്നീ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച സുചിത്ര, ഒരുപിടി തമിഴ് ചിത്രങ്ങളിൽ തമന്ന, നമിത, പിയ ബാജ്പേയി, മാളവിക, ശ്രിയ ശരൺ, രചന മൗര്യ, രമ്യ രാജ്, സി, ലക്ഷ്മി റായ്, ഇനിയ എന്നിവർക്ക് വേണ്ടി ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. 2002 ഇൽ ലയ്സ ലയ്സ എന്ന ചിത്രത്തിലൂടെ ഗായികയായി അരങ്ങേറ്റം കുറിച്ച സുചിത്ര ഒട്ടേറെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻലാലിന്റെ സാഗർ ഏലിയാസ് ജാക്കി, ഗ്രാൻഡ് മാസ്റ്റർ, മമ്മൂട്ടിയുടെ പോക്കിരി രാജ എന്നീ ചിത്രങ്ങളിലും സുചിത്ര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. തല അജിത് നായകനായ മങ്കാത്തയിലെ വാടാ ബിൻ ലാദ എന്ന ഗാനമാലപിച്ചതും സുചിത്രയാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.