മോഹൻലാൽ തന്റെ കരിയറിൽ ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ്. വലിയ ബഡ്ജറ്റില് ഒരുക്കുന്ന ബറോസ് എന്ന ത്രീഡി ഫാന്റസി ചിത്രമാണ് മോഹൻലാൽ ഒരുക്കുന്നത്. കുട്ടികളുടെ ചിത്രമായി ഒരുക്കുന്ന ബറോസിൽ നായകനായി എത്തുന്നതും മോഹൻലാൽ ആണ്. അഭിനേതാവ് ആയും സംവിധായകൻ ആയും ഒരേ സമയം മോഹൻലാൽ മുന്നോട്ടു നീങ്ങുമ്പോൾ, നാല് പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തിൽ നടനിൽ നിന്ന് സംവിധായകനിലേക്കുള്ള മാറ്റത്തെ കുറിച്ച് മോഹൻലാൽ സംസാരിക്കുകയാണ്. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ എന്ന നിലയിൽ ഉള്ള തന്റെ അനുഭവത്തെ കുറിച്ച് മോഹൻലാൽ പറയുന്നത്. സംവിധാനം എന്ന കലയുടെ ഉത്തരവാദിത്തങ്ങള്‍, സമഗ്രത, മാനസിക സംഘര്‍ഷങ്ങള്‍ എല്ലാം കഴിഞ്ഞ നാൽപതു വർഷങ്ങളായി കാണുന്നത് കൊണ്ടും, വ്യത്യസ്തരായ ഒട്ടേറെ സംവിധായകരുടെ കീഴിൽ അഭിനയിക്കാൻ സാധിച്ചത് കൊണ്ടും ലഭിച്ച അനുഭവ പരിചയമാണ് താൻ ഈ ചിത്രത്തിൽ ഉപയോഗിക്കാൻ ശ്രമിക്കുന്നതെന്ന് മോഹൻലാൽ പറയുന്നു.
നാലരപ്പതിറ്റാണ്ടോളം താൻ കണ്ടു മനസിലാക്കിയ കാര്യങ്ങള്‍ ഇപ്പോൾ തനിക്കു തുണയാകുന്നുണ്ട് എന്നും, ഒപ്പം അതാത് മേഖലകളിലെ അതിപ്രഗത്ഭരുടെ സഹായവും കൂടെയുണ്ടെന്നും മോഹൻലാൽ പറയുന്നു. സംവിധാനവും അഭിനയവും മാത്രമല്ല സംഘാടനവും തന്റെ ഉത്തരവാദിത്വം ആണെന്നും വിവിധ ദേശക്കാരായ വിവിധ ഭാഷക്കാരായ ഈ മനുഷ്യരെ മുഴുവന്‍ ചേർത്ത് നിർത്തുക എന്നത് വെല്ലുവിളി മാത്രമല്ല മനസിന് ആനന്ദം തരുന്ന കാര്യം കൂടിയാണ് എന്നും മോഹൻലാൽ പറഞ്ഞു. പലരും പല രാജ്യക്കാരായ അഭിനേതാക്കളാണ് എന്നത് കൊണ്ട് തന്നെ ഭാഷ അവര്‍ക്ക് വലിയ പ്രശ്‌നമാണ് എന്നും പലരും ട്രെയിന്‍ഡ് ആക്ടേഴ്‌സ് അല്ല എന്നും മോഹൻലാൽ പറയുന്നു. പലരേയും ഏറെ വിഷമിച്ച് കണ്ടെത്തിയതാണ് എന്ന് പറഞ്ഞ മോഹൻലാൽ താൻ ഒരു നടൻ കൂടിയായതു കൊണ്ട് ഓരോ അഭിനേതാക്കളേയും അവരുടെ ചെറിയ ചെറിയ പ്രശ്‌നങ്ങളേയും പോലും തനിക്ക് മനസിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും പറഞ്ഞു. കാരണം ഇത്തരം ഒരുപാട് പ്രശ്നങ്ങളിലൂടെ താനും കടന്നു പോന്നിട്ടുണ്ടെന്നും തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവയെ എങ്ങനെ മറികടക്കാമെന്ന് താൻ അവർക്കു പറഞ്ഞു കൊടുക്കാൻ ശ്രമിക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
Pic Courtesy : Aneesh Upaasana
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.