[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഇവിടെ നോട്ടും നിരോധിക്കും വേണ്ടി വന്നാൽ വോട്ടും നിരോധിക്കും; ആഞ്ഞടിക്കുന്ന ഡയലോഗുകളുമായി ജനഗണമന ട്രയ്ലർ..!

സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകൻ ഡിജോ ജോസ് ആന്റണി ഒരുക്കിയ ജനഗണമന എന്ന ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ റിലീസ് ചെയ്തു. രണ്ടു ഭാഗങ്ങൾ ആയി ഒരുക്കുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ ഒരു രംഗമാണ് ഇതിന്റെ ആദ്യം പുറത്തു വിട്ട ടീസറിൽ നമ്മൾ കണ്ടത്. അതുപോലെ ഇപ്പോൾ പുറത്തു വന്ന ദൈർഘ്യമേറിയ ട്രൈലറിൽ ഉള്ളതും ഇതിന്റെ രണ്ടാം ഭാഗത്തിലെ ഒരു സീൻ ആണ്. ആദ്യമായി ആണ് ഇന്ത്യൻ സിനിമയിൽ തന്നെ ട്രൈലെർ റിലീസിൽ ഇങ്ങനെ ഒരു പരീക്ഷണം നടക്കുന്നത്. ചിത്രത്തിലെ ഒരു സീൻ മുഴുവനായി ആണ് ഇപ്പോൾ ട്രൈലെർ ആയി പുറത്തു വിട്ടിരിക്കുന്നത്. ക്വീൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ്. ഇതിന്റെ ടീസറിലെ ഡയലോഗ് സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ട്രയ്ലറിലെ ഡയലോഗുകളും ട്രെൻഡിങ് ആവുകയാണ്. ഇതിനോടകം 17 ലക്ഷം കാഴ്ചക്കാരെയാണ് ഈ ട്രയ്ലറിന് യൂട്യൂബിൽ ലഭിച്ചിരിക്കുന്നത്.

ഏപ്രിൽ ഇരുപത്തിയെട്ടിന് ഈദ് റിലീസ് ആയാണ് ജനഗണമന റിലീസ് ചെയ്യുക. പാൻ ഇന്ത്യൻ ചിത്രമായി ആഗോള റിലീസ് ആയാണ് ഏപ്രിൽ ഇരുപത്തിയെട്ടിന് എത്തുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ഷാരിസ് മുഹമ്മദ് ആണ്. സുദീപ് ഏലമണ്‍ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്രീജിത്ത് സാരംഗ്, ഇതിനു സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് എന്നിവരാണ്. മനസ്സാക്ഷിയുടെ കാര്യങ്ങളിൽ ഭൂരിപക്ഷ നിയമത്തിന് സ്ഥാനമില്ല എന്ന മഹാത്മ ഗാന്ധിയുടെ വാചകം കുറിച്ച് കൊണ്ടാണ് നേരത്തെ ഇതിന്റെ റിലീസ് പ്രഖ്യാപന പോസ്റ്റർ പൃഥ്വിരാജ് പുറത്തു വിട്ടിരുന്നത്. മമത മോഹൻദാസ്, സിദ്ദിഖ്, വിൻസി അലോഷ്യസ്, ശാരി, ബെൻസി മാത്യൂസ്, ലിറ്റിൽ ദർശൻ, ആനന്ദ് ബാൽ, ധ്രുവൻ, ജി എം സുന്ദർ, ഹരികൃഷ്ണൻ, ശ്രീ ദിവ്യ, ഐശ്വര്യ അനിൽകുമാർ, യദു വിശാഖ്, വിഷ്ണു കെ വിജയൻ, ദിവ്യ കൃഷ്ണൻ, വൈഷ്ണവി വേണുഗോപാൽ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.