മാധവ് രാമദാസൻ സംവിധാനം ചെയ്ത ഇളയ രാജ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നോട്ടു കുതിക്കുകയാണ്. ഒരു ചെറിയ ചിത്രത്തിന്റെ വലിയ വിജയം എന്നാണ് പ്രേക്ഷകരും നിരൂപകരും ഈ സിനിമയെ കുറിച്ച് പറയുന്നത്. ഗിന്നസ് പക്രു നായക വേഷത്തിൽ എത്തിയ ഈ ചിത്രം രചിച്ചത് സുദീപ് ടി ജോർജ് ആണ്. ഇപ്പോഴിതാ ഈ ചിത്രം കണ്ട പ്രസീദ അനിൽകുമാർ എന്ന വീട്ടമ്മയുടെ ഫേസ്ബുക് പോസ്റ്റ് വൈറൽ ആവുകയാണ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പ്രസീദ പങ്കു വെച്ച വാക്കുകൾ ഇങ്ങനെയാണ്.
” ഇന്നലെ കുട്ടികൾക്ക് സ്കൂൾ അടച്ചതിന്റെ സന്തോഷത്തിൽ ഒരു സിനിമ കാണാൻ കാസർഗോഡ് മൂവി മാക്‌സ് തിയേറ്ററിൽ പോയി ചെണ്ടമേളങ്ങളും ആർപ്പുവിളികളും ആരവങ്ങളുമായി തിയ്യേറ്റർ എല്ലാവരെയും മാടി വിളിക്കായാണ് പോസ്റ്ററുകളുടെയും കട്ടൗട്ടുകളുടെയും ബഹളം. പോസ്റ്ററുകൾക്ക് ഇടയിൽ വലിയ രാജാക്കൻമാർക്ക് ഇടയിൽ ചതുരംഗ കളത്തിൽ ഒരു ചെറിയ രാജാവിനെ കണ്ടു. വലിയ വലിയ രാജാക്കൻമാരുടെ ഇടയിൽ ആ ഇളയരാജാവിനെ കണ്ടപ്പോൾ പിന്നെ ഒന്നും ചിന്തിച്ചില്ല..അതെ ഇതാണ് കാണേണ്ടത് ഞങ്ങൾ ഇളയരാജയ്ക്ക് കയറി. ഈ വലിയ ലോകത്ത് ജീവിക്കാൻ വേണ്ടി പൊരുതുന്ന ഒരു കുഞ്ഞു മനുഷ്യന്റെ യും കുടുംബത്തിന്റെയും ഹൃദയസ്പർശിയായ കഥ. സിനിമയാണോ ജീവിതമാണോ എന്ന് വേർതിരിച്ച് അറിയാൻ പറ്റാത്ത കണ്ണിനെയും മനസ്സിനെയും അല്പം ഈറനണിയിക്കുന്ന സിനിമ . ദാരിദ്യം എന്താണ് എന്ന് അറിയാത്ത ഇന്നത്തെ പുതിയ തലമുറ കാണേണ്ട സിനിമ. എന്നും സിനിമ കണ്ട് വരുമ്പോൾ പുറത്തു നിന്നും ഫുഡ് കഴിക്കാൻ വാശി പിടിക്കുന്ന എന്റെ ഉണ്ണി ക്കുട്ടൻ ആദ്യമായി എനിക്ക് വീട്ടിലെ ചോറ് മതി എന്നു പറഞ്ഞപ്പോൾ അവിടെയാണ് എനിക്ക് ആ സിനിമയുടെ വിജയം മനസ്സിലായത്.”. ടീം ഇളയ രാജക്കു നന്ദിയും അഭിനന്ദനവും പറഞ്ഞു കൊണ്ടാണ് ഈ വീട്ടമ്മ തന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.