ഇന്ന് മലയാളത്തിലെ പ്രശസ്ത നടിമാരിലൊരാളായ ഹണി റോസ് ഇനി തെലുങ്കിലും ശ്രദ്ധ നേടാനുള്ള ഒരുക്കത്തിലാണ്. അടുത്തിടെ റിലീസ് ചെയ്ത മോഹൻലാൽ- വൈശാഖ് ചിത്രമായ മോൺസ്റ്ററിൽ, ഭാമിനി എന്ന കഥാപാത്രമായി തന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ഈ നടി കാഴ്ച വെച്ചത്. അതിന് ശേഷം മറ്റൊരു വലിയ ചിത്രത്തിന്റെ ഭാഗമായി എത്തുകയാണ് ഈ നടി. തെലുങ്കിലെ സൂപ്പർ താരം ബാലയ്യ നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം ചെയ്ത് കൊണ്ടാണ് ഹണി റോസ് എത്തുന്നത്. ഈ ചിത്രത്തിലെ വ്യത്യസ്തമായ ലുക്കും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഹണി റോസിന്റെ കരിയറിലെ തന്നെ വഴിത്തിരിവായി മാറിയേക്കാവുന്ന വേഷമാണ് ഈ ബാലയ്യ ചിത്രത്തിൽ അവർ അവതരിപ്പിക്കുന്നതെന്നും വാർത്തകൾ വരുന്നുണ്ട്. തെലുങ്കു സൂപ്പർ താരം നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയുടെ നൂറ്റിയേഴാം ചിത്രത്തിലാണ് ഹണി റോസ് വേഷമിടുന്നത്.
വീര സിംഹ റെഡ്ഢി എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ എന്നിവ ഇതിനോടകം പുറത്തു വരികയും വലിയ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. കറുത്ത ഷർട്ടും നരച്ച താടിയും പിരിച്ചു വെച്ച മീശയും കൂളിംഗ് ഗ്ലാസും ധരിച്ച്, മുണ്ടുടുത്താണ് മാസ്സ് ലുക്കിൽ ബാലയ്യ ഈ ചിത്രത്തിൽ എത്തുന്നത്. തെന്നിന്ത്യൻ സൂപ്പർ നായികാതാരമായ ശ്രുതി ഹാസനാണ് ഇതിലെ മറ്റൊരു നിർണ്ണായക സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകുന്നത്. മീനാക്ഷി എന്നാണ് ഇതിൽ ഹണി റോസ് ചെയ്യന്ന കഥാപാത്രത്തിന്റെ പേര്. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഗോപിചന്ദ് മല്ലിനേനിയാണ്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാറും നിർണ്ണായക വേഷം ചെയ്യുന്നു. തമൻ എസ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഋഷി പഞ്ചാബി, എഡിറ്റ് ചെയ്യുന്നത് നവീൻ നൂലി എന്നീ സാങ്കേതിക പ്രവർത്തകരാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.