ഇന്ത്യൻ സിനിമയിലെ തന്നെ തരംഗമായി മാറിയ കെ ജി എഫ് സീരിസിന്റെ നിർമ്മാണത്തിലൂടെയാണ്, കന്നഡ സിനിമാ നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനികളിൽ ഒന്നായി മാറിയത്. കെ ജി എഫ് 2 എന്ന ചിത്രം ആയിരം കോടി ആഗോള ഗ്രോസ് നേടുന്ന നാലാമത്തെ ഇന്ത്യൻ ചിത്രവുമായി മാറിയിരുന്നു. അതിന് ശേഷം കാന്താര എന്ന കന്നഡ ചിത്രത്തിലൂടെ ഹോംബാലെ ഫിലിംസ് വീണ്ടും ഇന്ത്യ മുഴുവൻ ശ്രദ്ധ നേടുന്ന വിജയം കൈവരിച്ചു. ഇപ്പോൾ പ്രഭാസ് നായകനായ സലാർ എന്ന പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്ന അവർ, മലയാളം, തമിഴ് ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷയിലും ചിത്രങ്ങൾ ഒരുക്കാനുള്ള പ്ലാനിലാണ്. ഫഹദ് ഫാസിൽ നായകനായ ധൂമം എന്ന പവൻ കുമാർ ചിത്രം അവർ ആരംഭിച്ചു കഴിഞ്ഞു. ഇത് കൂടാതെ കീർത്തി സുരേഷ് നായികയാവുന്ന തമിഴ് ചിത്രവും അവർ നിർമ്മിക്കുകയാണ്.
പൃഥ്വിരാജ് സുകുമാരൻ ഒരുക്കാൻ പോകുന്ന ടൈസൺ എന്ന ചിത്രവും ഹോംബാലെയാണ് നിർമ്മിക്കുക. ഈ പുതുവര്‍ഷത്തില്‍ ഒരു ശ്രദ്ധേയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഹോംബാലെ ഫിലിംസ്. വരുന്ന അഞ്ച് വര്‍ഷങ്ങളില്‍ വിനോദ വ്യവസായ മേഖലയില്‍ തങ്ങള്‍ നടത്താന്‍ പോകുന്ന മുതല്‍മുടക്കിനെക്കുറിച്ചാണ് അവരുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. വരുന്ന അഞ്ച് വര്‍ഷത്തില്‍ വിനോദ വ്യവസായ രംഗത്ത് 3000 കോടി ആയിരിക്കും തങ്ങൾ മുതൽ മുടക്കുക എന്നാണ് ഹോംബാലെ ഫിലിംസ് ഉടമ വിജയ് കിരഗണ്ഡൂര്‍ പുറത്തിറക്കിയ കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന മികച്ച ഉള്ളടക്കമുള്ള സിനിമകൾ ചെയ്യാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഹോംബാലെ ഫിലിംസ് പറയുന്നു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.