യുവ താരം ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം ഒരുങ്ങുകയാണ്. മാലിക് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണൻ ആണ്. സൂപ്പർ ഹിറ്റായ ടേക്ക് ഓഫ് ഒരുക്കി അരങ്ങേറ്റം കുറിച്ച മഹേഷ് നാരായണന്റെ രണ്ടാമത്തെ സംരംഭമായ മാലിക്ക് നിർമ്മിക്കുന്നത് ആന്റോ ജോസഫ് ആണ്. ഈ ചിത്രത്തിൽ ഫഹദ് നായകനായി എത്തുമ്പോൾ നായികാ വേഷം ചെയ്യുന്നത് നിമിഷാ സജയൻ ആണ്. ഇവരെ കൂടാതെ ബിജു മേനോന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പാനി ശരത്ത്, ഇന്ദ്രന്‍സ്, ജലജ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് വേണ്ടി പതിനഞ്ചു കിലോ കുറച്ച ഫഹദിന്റെ ലുക്ക് ഇപ്പോൾ വൈറൽ ആണ്. എന്നാൽ അതിനൊപ്പം പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന വാർത്ത ഇതിലെ സംഘട്ടനങ്ങളെ കുറിച്ചാണ്.
ഹോളിവുഡ് സംഘട്ടന സംവിധായകൻ ആയ ലീ വിറ്റാക്കർ ആണ് മാലിക്കിന് വേണ്ടി ആക്ഷൻ ഒരുക്കുന്നത്. ബാഹുബലി, സൈറാ നരസിംഹ റെഡ്ഢി എന്നീ വമ്പൻ തെലുങ്ക് ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയിട്ടുണ്ട് അദ്ദേഹം. മഹേഷ് നാരായണന്റെ ആദ്യ ചിത്രമായ ടേക്ക് ഓഫ് അമേരിക്കയിൽ വെച്ച് കണ്ട ലീ വിറ്റാക്കർ അത് ഇഷ്ടപെട്ടത് കൊണ്ടാണ് മാലിക്കിന് വേണ്ടി ആക്ഷൻ ഒരുക്കാൻ സമ്മതിച്ചത്. കമൽഹാസൻ നായകനായെത്തിയ വിശ്വരൂപം എന്ന ചിത്രമാണ് ലീ വിറ്റാക്കർ ആദ്യമായി ആക്ഷൻ കൊറിയോഗ്രഫി നിർവഹിച്ച ഇന്ത്യൻ ചിത്രം. ആരംഭം, ലിംഗ, ബാഹുബലി, പത്ത് എൺട്രതുക്കുള്ളൈ, സൈറാ നരസിംഹ റെഡ്ഡി തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം ജോലി ചെയ്ത ലീ വിറ്റാക്കർ ആണ് ക്യാപ്റ്റൻ മാർവൽ, എക്സ് മെൻ അപ്പോകാലിപ്സ്, ജുറാസിക് പാർക്ക് 3 തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങൾക്കും സംഘട്ടനം ഒരുക്കിയത്.
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കിയ മാർക്കോ എന്ന ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് റിലീസ്…
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഈ വിഭാഗത്തിൽ ഉള്ള ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്.…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ആരാധകരെ…
പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ നിർണ്ണായക വേഷത്തിൽ മലയാള താരം കുഞ്ചാക്കോ ബോബനും…
This website uses cookies.