ഈ വർഷം മലയാള സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത കോടതി സമക്ഷം ബാലൻ വക്കീൽ . ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഈ ചിത്രത്തിലൂടെ ഹിറ്റ് താരജോഡികൾ ആയ ദിലീപും മമത മോഹൻദാസും ഒരിക്കൽ കൂടി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഇതിനു മുൻപ് ഇവർ രണ്ടു പേരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ വലിയ സാമ്പത്തിക വിജയങ്ങൾ ആയി മാറിയിരുന്നു എന്നത് തന്നെയാണ് ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തെയും ഏറെ പ്രതീക്ഷയോടെ നോക്കി കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്. ഇവർ ഒരുമിച്ച മൈ ബോസ് ,ടു കൺട്രിസ് ,പാസ്സഞ്ചർ തുടങ്ങിയ സിനിമകൾ സൂപ്പർ ഹിറ്റുകൾ ആയി മാറി എന്നതിലുപരി മികച്ച സിനിമകളും ആയിരുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ് . ഒരിക്കൽ കൂടി ഈ കൂട്ടുകെട്ട് എത്തുമ്പോൾ മികച്ച ഒരു ചിത്രം തന്നെയാണ് കാണികൾ പ്രതീക്ഷിക്കുന്നത് .
അനുരാധ സുദർശൻ എന്ന കഥാപാത്രമായി മമത മോഹൻദാസ് ഈ ചിത്രത്തിൽ എത്തുമ്പോൾ ബാലകൃഷ്ണൻ എന്ന വിക്കനായ ഒരു വക്കീൽ ആയാണ് ദിലീപ് എത്തുന്നത്. വ്യത്യസ്തമായ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള ബി ഉണ്ണികൃഷ്ണൻ എന്ന സംവിധായകനിലും പ്രേക്ഷക പ്രതീക്ഷകൾ ഏറെയാണ്. ബോളിവുഡ് നിർമ്മാണ കമ്പനിയായ വയക്കോം ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. വരുന്ന ഫെബ്രുവരി 21 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ പ്രിയാ ആനന്ദും അഭിനയിക്കുന്നുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.