Abrahaminte Santhathikal Movie
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ‘ഗ്രേറ്റ് ഫാദർ’ എന്ന സ്റ്റൈലിഷ് ചിത്രത്തിന് ശേഷം ആരാധകരും സിനിമ പ്രേമികളും ഒരേപോലെ കാത്തിരുന്ന ഒരു ചിത്രം കൂടിയായിരുന്നു ഇത്. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അഡേനിയുടെയാണ് തിരക്കഥ എന്നത് ചിത്രത്തിന്റെ പ്രതീക്ഷ വാനോളം ഉയർത്തുന്നതിൽ ഒരു കാരണമായി. ഡെറിക്ക് അബ്രഹാം എന്ന സ്റ്റൈലിഷ് പോലീസ് കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം കൂടിയാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഈ വർഷം പുറത്തിറങ്ങിയ മലയാള സിനിമകളുടെ എല്ലാ റെക്കോർഡുകളും മമ്മൂട്ടി ചിത്രം ഭേദിച്ചു മുന്നേറുകയാണ്. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടി ചിത്രം ‘കസബ’ യും ജോബി ജോർജ് തന്നെയായിരുന്നു നിർമ്മിച്ചിരുന്നത്.
മലയാള സിനിമയിലെ ഈ വർഷം പുറത്തിറങ്ങുന്ന എല്ലാ സിനിമകളുടെ റെക്കോർഡുകൾ അബ്രഹാമിന്റെ പേരിലായി എന്നാണ് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ ദിന കളക്ഷൻ റെക്കോർഡ് സ്വന്തമാക്കുകയും, അതിവേഗത്തിൽ 1000 ഹൗസ് ഫുൾ ഷോസ് എന്ന റെക്കോർഡും, ബുക്ക് മൈ ഷോയിലെ ബുക്കിംഗ് റെക്കോർഡുകളും തുടങ്ങി എല്ലാ റെക്കോർഡുകൾ ഇപ്പോൾ ഡെറിക്ക് അബ്രഹാമിന്റെ കൂടെയാണ്. എന്നാൽ ഇപ്പോൾ മറ്റൊരു ചരിത്ര നിമിഷത്തിനായി മമ്മൂട്ടി ചിത്രം തയ്യാറെടുക്കുകയാണ്, റീലീസായിട്ട് ആദ്യ വാരം പിന്നിടുമ്പോൾ ചെങ്ങന്നൂരിൽ ലേഡീസ് ഫാൻസ് ഷോ നടത്താൻ സ്ത്രീകൾ മുന്നിട്ട് വന്നിരിക്കുകയാണ്. നാളെ രാവിലെ 10 മണിക്ക് ചെങ്ങന്നൂർ സി. സിനിമാസിൽ ലേഡീസിനെ മാത്രം ഉൾകൊള്ളിച്ചു കൊണ്ട് ഒരു ലേഡീസ് ഫാൻസ് ഷോ അണിയറയിൽ ഒരുങ്ങുകയാണ്. റീലീസ് ദിനത്തിൽ ലേഡീസ് ഫാൻസ് ഷോ മുമ്പ് കണ്ടിട്ടുണ്ടെങ്കിലും ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇത്തരം ഒരു സംഭവം. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു മുന്നേറുന്ന ‘അബ്രഹാമിന്റെ സന്തതികൾ’ എന്ന ചിത്രത്തിന് ഇത്തരം ഷോകൾ മുതൽകൂട്ടായിരിക്കും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.