മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന, അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം അടുത്ത മാസം 12 നു ലോകം മുഴുവൻ റിലീസ് ചെയ്യുകയാണ്. മലയാളത്തിന് പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ കൂടി ഈ ചിത്രം റിലീസ് ചെയ്യുന്നതിന് വേണ്ടിയാണു നേരത്തെ നവംബർ 21 നു റിലീസ് പ്രഖ്യാപിച്ചിരുന്ന ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റിയത്. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം പറയുന്നത് മാമാങ്കത്തിന്റെ ചരിത്രവും ചാവേറുകളുടെ കഥയുമാണ്. ശങ്കർ രാമകൃഷ്ണൻ അവലംബിത തിരക്കഥ രചിച്ച ഈ ചിത്രം 50 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ചിരിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ ശ്രീ വേണു കുന്നപ്പിള്ളി ആണ്.
ഇപ്പോൾ അദ്ദേഹം തന്റെ ഫേസ്ബുക് പേജിൽ ഈ ചിത്രത്തെ കുറിച്ച് പങ്കു വെച്ച വാക്കുകൾ ആണ് ഏവരുടെയും ശ്രദ്ധ നേടുന്നത്. വേണു കുന്നപ്പിള്ളി പറയുന്നത് ഇങ്ങനെ, ” മാമാങ്കം പോലുള്ള സിനിമകൾ ജീവിതത്തിൽ അത്രയെളുപ്പം ചെയ്യാവുന്നതല്ല. ഏറെ നാളായുള്ള തയ്യാറെടുപ്പിനു ശേഷം ഈ സിനിമ നിങ്ങളുടെ മുന്നിലേക്ക് വരുകയാണ്. പ്രതീക്ഷകൾ ആകാശത്തിനു മുകളിൽ ആണ്. എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ പോകുന്ന ആ അത്ഭുതത്തിനായി കാത്തിരിക്കൂ..”. ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, അനു സിതാര, പ്രാചി ടെഹ്‌ലൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ മൂന്നു വ്യത്യസ്ത ഗെറ്റപ്പിൽ ആണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. രണ്ടു ദിവസം മുൻപ് റിലീസ് ചെയ്ത മമ്മൂട്ടിയുടെ സ്ത്രൈണ ഭാവത്തിലുള്ള ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതിന്റെ ടീസർ, ട്രൈലെർ, സോങ് വീഡിയോ, മേക്കിങ് വീഡിയോ എന്നിവയും പ്രേക്ഷക പ്രശംസ നേടിയെടുത്തിട്ടുണ്ട്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.