ഒരിടവേളയ്ക്ക് ശേഷമാണ് മലയാളത്തിന്റെ മെഗാസ്റ്റാർ അന്യഭാഷാചിത്രങ്ങളിൽ അഭിനയിക്കുന്നത്. തെലുങ്കിൽ മാഹി വി രാഘവിന്റെ സംവിധാനത്തിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് ആറിന്റെ ജീവചരിത്രം പറയുന്ന യാത്രയും, തമിഴിൽ സംവിധായകൻ റാം ഒരുക്കുന്ന പേരൻപും. ഇരു ചിത്രങ്ങളുടെയും ട്രെയിലർ കഴിഞ്ഞ ദിവസങ്ങളിലായ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇരു ചിത്രങ്ങളുടെയും ട്രെയിലറുകളുടെ അടിസ്ഥാനത്തിൽ വലിയ പ്രതീക്ഷകൾ നിറഞ്ഞ ചർച്ചകൾ നടക്കുകയാണ്.
ആദ്യമെത്തിയത് പേരൻപിന്റെ ട്രെയിലർ ആയിരുന്നു. മമ്മൂട്ടി എന്ന നടന്റെ ഒരുപാട് നാളുകൾക്ക് ശേഷം മികവാർന്ന പ്രകടനം പുറത്തെടുക്കുകയും വെല്ലുവിളികൾ ഉയർത്തുന്നതുമായ കഥാപാത്രമായിരിക്കും പേരൻപിലെ അമുദവന്റെത്. സ്പാസ്റ്റിക്ക് പരാലിസിസ് എന്ന സവിശേഷ ശാരീരിക വൈകാരികവസഥയിലുള്ള പെൺകുട്ടിയുടെ പിതാവായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഗോവൻ ചലച്ചിത്ര മേളയുൾപ്പെടെ വിവിധ മേളകളിൽ നിന്ന് ചിത്രം ഒരുപാട് നീരൂപക പ്രശംസ ഏറ്റ് വാങ്ങിയിരുന്നു. തമിഴകത്തിനൊപ്പം മലയാളി പ്രേക്ഷകരും ഒരുപാട് പ്രതീക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുന്നു. ഒരു ശരാശരി മലയാളി പ്രേക്ഷകൻ മമ്മൂട്ടിയിൽ നിന്ന് ആഗ്രഹിക്കുന്ന കഥാപാത്രമായിരിക്കും പേരൻപിൽ കാണാൻ കഴിയുന്നത്. ഫെബ്രുവരിയിൽ റിലിസ് ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം, അഞ്ജലി, സാദന, സമുദ്രക്കനി, അഞ്ജലി അമീർ തുടങ്ങിയവരും അഭിനയിക്കുന്നു. യുവൻ ശങ്കർരാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതത്തിലെ പ്രധാന ഭാഗങ്ങളെ ആസ്പദമാക്കി ഓർക്കുന്ന യാത്രക്ക് പ്രഖ്യാപന വേളമുതൽ മികച്ച സ്വീകാരിതയാണ് സിനിമ പ്രേമികൾ ചിത്രത്തിന് നൽകിയിരിക്കുന്നത്. യാത്രയുടെ ഇതുവരെ ഇറങ്ങിയ പോസ്റ്ററുകൾക്കും ടീസറിനും ആരാധകർ മികച്ച സ്വീകരണം നൽകിയിരുന്നു. പേരൻപിന്റെ ട്രെയിലർ പുറത്തു വന്നതിന്റെ തൊട്ട് പിന്നാലെ യാത്രയുടെ ട്രെയിലറും എത്തിയിരുന്നു. മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പും തെലുങ്ക് ഭാഷയിലെ പ്രസന്റഷനുമാണ് ട്രെയിലറിൽ മുഖ്യ ആകർഷണമായ് നിൽക്കുന്നത്.
ദുൽഖർ സൽമാൻ ഉൾപ്പെടെ നിരവധി താരങ്ങൾ ചിത്രത്തിന്റെ ട്രെയിലർ ഷെയർ ചെയ്തു. 1999 മുതൽ 2004 വരെയുള്ള കഥയായിരിക്കും ചിത്രം പറയുന്നത്. വൈ എസ് ആർ നടത്തിയ മൂന്ന് മാസം നീണ്ട പദയാത്ര ചിത്രത്തിൽ എടുത്തു നിൽക്കുന്ന വിഷയം ആയിരിക്കും. ഫെബ്രുവരി 8 ന് ചിത്രം തിയറ്ററുകളിൽ എത്തും. മമ്മൂട്ടിയെ കൂടാതെ ചിത്രത്തിൽ റാവു രമേശ്, അസൂയ ഭരദ്വാജ്, സുഹാസിനി മണിരത്‌നം, പോസാനി കൃഷ്ണമുരളി, വിനോദ് കുമാർ, സച്ചിൻ കേഡ്ക്കർ എന്നിവരും അഭിനയിക്കുന്നു. 70 മില്യൺ എന്റെർടെയ്മ്സിന്റെ ബാനറിൽ വിജയ് ചില്ലയും ശശി ദേവി റെഡ്ഡിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.