ഹേ ജൂഡ് എന്ന ശ്യാമ പ്രസാദ്- നിവിൻ പോളി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് നടക്കും. ഇടപ്പള്ളി ലുലു മാളിൽ വെച്ചാണ് ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഫങ്ക്ഷൻ നടക്കുക. ചിത്രത്തിലെ നായകൻ നിവിൻ പോളിയും നായിക തൃഷയും ഉൾപ്പെടെ ഈ ചിത്രവുമായി ബന്ധപ്പെട്ട എല്ലാ പ്രമുഖ വ്യക്തികളും ഓഡിയോ ലോഞ്ച് ഫങ്ക്ഷനിൽ എത്തിച്ചേരും. ഓഡിയോ ലോഞ്ച് അനൗൺസ് ചെയ്തു കൊണ്ട് ഹേ ജൂഡ് ടീം പുറത്തു വിട്ട ഒരു ഗാനത്തിന്റെ ചെറിയ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധ നേടുന്നുണ്ട്. നിവിൻ പോളിയെയും തൃഷയെയും ആ വിഡിയോയിൽ കാണാം. നാല് സംഗീത സംവിധായകർ ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. രാഹുൽ രാജ്, ഒസേപ്പച്ചൻ, ഗോപി സുന്ദർ, എം ജയചന്ദ്രൻ എന്നിവരാണ് ആ നാലു പേര്. ഔസേപ്പച്ചൻ ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതവും നിർവഹിച്ചിട്ടുണ്ട്.
അമ്പലക്കര ഗ്ലോബൽ ഫിലിമ്സിനു വേണ്ടി അനിൽ കുമാർ ആണ് ഈ മ്യൂസിക്കൽ റൊമാന്റിക് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത ബാനർ ആയ ഇ ഫോർ എന്റർടൈൻമെന്റ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യും. ഫെബ്രുവരി രണ്ടിന് ഹേ ജൂഡ് തീയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തൃഷ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന നിലയിലും ഹേ ജൂഡ് ശ്രദ്ധ നേടുന്നുണ്ട്. ഈ ചിത്രത്തിന്റെ ട്രൈലെർ മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്തിരുന്നു. സിദ്ദിഖ്, അജു വർഗീസ്, വിജയ് മേനോൻ , നീന കുറുപ്പ് എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. ഗിരീഷ് ഗംഗാധരൻ ആണ് ഹേ ജൂഡിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.