തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി കാജൽ അഗർവാൾ ഇന്നലെ വിവാഹിതയായി. ഗൗതം കിച്ചിലു എന്നാണ് കാജൽ അഗർവാളിന്റെ വരന്റെ പേര്. ബിസിനസ്സുകാരനായ ഗൗതം ഇന്റീരിയർ ഡിസൈൻ രംഗത്താണ് ജോലി ചെയ്യുന്നത്. മുംബൈയിൽ വെച്ച് നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഈ തെന്നിന്ത്യൻ സൂപ്പർ നായികയുടെ വിവാഹ ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾക്ക് പുറമെ കാജൽ അഗർവാളിന്റെ ഹൽദി ചടങ്ങിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. ചുവപ്പും പിങ്കും കളറിൽ ഉള്ള വസ്ത്രങ്ങൾ ധരിച്ച കാജൽ അഗർവാൾ അതീവ സുന്ദരിയായി കാണപ്പെട്ടപ്പോൾ ഷെർവാണി ധരിച്ചെത്തിയ ഗൗതമും ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. നേരത്തെ തന്റെ വിവാഹം നിശ്ചയിച്ച വിവരവും ഭാവി വരനൊപ്പമുള്ള ചിത്രങ്ങളും കാജൽ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു.
2004 ഇൽ ക്യൂ ഹോ ഗയ നാ എന്ന ഹിന്ദി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ നടി താര പദവി കൈവരിച്ചത് തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചാണ്. അതിനു ശേഷം വീണ്ടും ബോളിവുഡിലെ വലിയ ഹിറ്റുകളിൽ നായികയാവാൻ കാജലിന് സാധിച്ചു. തെന്നിന്ത്യൻ സിനിമാ രംഗത്തെ, പ്രത്യേകിച്ചും തമിഴ് – തെലുങ്ക് സിനിമകളിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായികയായി വമ്പൻ ഹിറ്റുകൾ സമ്മാനിക്കാൻ സാധിച്ച നടി കൂടിയാണ് കാജൽ അഗർവാൾ. മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാന്റെ നായികയായി ഹേയ് സിനാമിക എന്ന തമിഴ് ചിത്രത്തിലും കാജൽ ഇപ്പോൾ അഭിനയിക്കുന്നുണ്ട്. ആറോളം ചിത്രങ്ങളാണ് കാജൽ അഗർവാൾ നായികയായി ഇനി റിലീസിനെത്താനുള്ളത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.