പ്രശസ്ത സംവിധായകൻ ഷാജി എൻ കരുണ് സംവിധാനം ചെയ്ത ഓള് എന്ന ചിത്രം ഇന്ന് മുതൽ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രദർശനം ആരംഭിക്കും. ടി ടി രാമകൃഷ്ണൻ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ഷെയ്ൻ നിഗം, എസ്തർ അനിൽ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ഒരു പ്രണയ കഥ ആയി ഒരുക്കിയിരിക്കുന്നതിന് ഒപ്പം തന്നെ ഫാന്റസി ഏലമെന്റുകളും കോർത്തിണക്കിയാണ് ഈ ചിത്രം കഥ പറയുന്നത് എന്നാണ് സൂചന. പ്രായപൂർത്തിയാവുന്നതിനു മുന്നേ ബലാത്സംഗത്തിന് ഇരയാവേണ്ടി വരുന്ന പെൺകുട്ടി ആയാണ് എസ്തർ അനിൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
ആ കഥാപാത്രവും ഷെയ്ൻ നിഗം അവതരിപ്പിക്കുന്ന കഥാപാത്രവും എങ്ങനെ കണ്ടു മുട്ടുന്നു എന്നും തുടർന്നു അവന്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാം എന്നൊക്കെയാണ് ഈ ചിത്രം നമ്മുക്ക് മുന്നിൽ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു മികച്ച അഭിപ്രായം നേടിയെടുത്ത ഈ ചിത്രം ദേശീയ പുരസ്കാരവും നേടിയെടുത്തിരുന്നു. മികച്ച ക്യാമറാമാനു ഉള്ള ദേശീയ പുരസ്‌കാരം നേടിയത് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച അന്തരിച്ചു പോയ എം ജെ രാധാകൃഷ്ണൻ ആണ്. എ വി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ വി അനൂപ് നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഐസക്ക് തോമസ് ആണ്. അതുപോലെ ദേശീയ പുരസ്‌കാര ജേതാവായ ശ്രീകർ പ്രസാദ് ആണ് ഓള് എഡിറ്റ് ചെയ്തിരിക്കുന്നത്. ഏതായാലും പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകൾ സമ്മാനിച്ചു കൊണ്ടാണ് ഓള് ഇന്ന് പ്രദർശനം ആരംഭിക്കുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
This website uses cookies.