മഞ്ജു വാര്യർ നായികാ വേഷത്തിൽ എത്തുന്ന പ്രതി പൂവൻ കോഴി എന്ന റോഷൻ ആൻഡ്രൂസ് ചിത്രം നാളെ മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കുകയാണ്. മഞ്ജു വാര്യർ ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വന്ന ഹൗ ഓൾഡ് ആർ യു എന്ന സൂപ്പർ ഹിറ്റിനു ശേഷം റോഷൻ ആൻഡ്രൂസ്- മഞ്ജു വാര്യർ ടീം വീണ്ടും ഒന്നിച്ച ചിത്രമാണ് പ്രതി പൂവൻ കോഴി. പ്രശസ്ത രചയിതാവ് ഉണ്ണി ആർ രചന നിർവഹിച്ച ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, ട്രൈലെർ എന്നിവ മികച്ച ശ്രദ്ധ നേടിയിരുന്നു. ഇതിലെ ഒരു വീഡിയോ സോങ്ങും ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കിടയിൽ പ്രതീക്ഷ വളർത്തിയിട്ടുണ്ട്. മോഹൻലാൽ, ദുൽഖർ സൽമാൻ, നിവിൻ പോളി എന്നിവർ ആണ് യഥാക്രമം ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ട്രൈലെർ, വീഡിയോ സോങ് എന്നിവ റിലീസ് ചെയ്തത്.
ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. ഒരു അഭിനേതാവായി റോഷൻ ആൻഡ്രൂസ് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഇത്. പ്രതിനായക വേഷത്തിൽ ആണ് റോഷൻ ആൻഡ്രൂസ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അനുശ്രീ, അലൻസിയർ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, എസ് പി ശ്രീകുമാർ തുടങ്ങി ഒരു മികച്ച താര നിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോപി സുന്ദറും ക്യാമറ ചലിപ്പിച്ചത് ജി ബാലമുരുകനും ആണ്. ശ്രീകർ പ്രസാദ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.